ബലാത്സംഗം ആയുധമാക്കുന്ന സംഘ്‌പരിവാർ വംശഹത്യാ രാഷ്ട്രീയ അജണ്ടക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ്

ബലാത്സംഗം ആയുധമാക്കുന്ന സംഘ് പരിവാർ വംശഹത്യാ രാഷ്ട്രീയ അജണ്ടക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാനത്തൊട്ടാകെ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ അഞ്ഞൂറോളം കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി.

വിഷയം ജനങ്ങളിലേക്കെത്തിക്കാൻ സമര ഗാനം, വിവിധ കലാ ആവിഷ്കാരങ്ങൾ എന്നിവ അവതരിപ്പിച്ചു. മുദ്രാവാക്യങ്ങൾ മുഴക്കി കവലകളിൽ അണിനിരന്ന പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.

വണ്ടൂരിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ഫാഇസ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സുഭദ്ര വണ്ടൂർ, സെൽമ കെ വണിയമ്പലം, സെറീന പി കരുവാരകുണ്ട്, ബൾക്കീസ് എ വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment