Flash News

വാഷിംഗ്‌ടൺ യുണൈറ്റഡ് ക്രിസ്ത്യൻ സ്കൂൾ സ്ഥാപകൻ എബ്രഹാം തോമസ് മോസസ് നിര്യാതനായി

October 28, 2020 , ചാക്കോ കെ തോമസ്

വാഷിംഗ്ടൺ: എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു.

എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചു ഉപരിപഠനത്തിനായി 1969 ൽ അമേരിക്കയിൽ എത്തിച്ചേർന്നു. പിന്നീട് ഗവൺമെൻറ് ജോലി ലഭിച്ചുവെങ്കിലും സുവിശേഷികരണത്തിൽ അതീവതല്പരനായിരുന്ന താൻ പല രാജ്യങ്ങളിലും പോയി സുവിശേഷം അറിയിച്ചിരുന്നു. പിന്നീട് വാഷിംഗ്ടൺ യുണൈറ്റഡ് ക്രിസ്ത്യൻ അക്കാഡമി ( WUCA) എന്ന സ്കൂൾ സ്ഥാപിച്ചു. ആ സ്ക്കൂളിൽ പരേതൻ 45 വർഷത്തോളം പ്രിൻസിപ്പാൾ ആയി സേവനം ചെയ്തിരുന്നു.

ഭാര്യ: സാറാമ്മ മോസസ് തിരുവനന്തപുരം കവടിയാർ തോണിക്കല്ലിൽ കുടുംബാംഗം.

മക്കൾ: സിസ്റ്റർ എലിസബത്ത് മോസസ് (ന്യൂ ടേസ്റ്റമെന്റ് ചർച്ച്, ഡൊമിനിക്കൻ റിപ്പബ്ലിക് സഭാ ശുശ്രൂഷക), ബെക്കി മോസസ്, പോൾ മോസസ്, ഫ്രെഡി മോസസ് ( മൂവരും യു.എസ്).

മരുമക്കൾ: ബ്ലോസം പോൾ, നവോമി ഗ്രാൻ്റോസ്.

മെമ്മോറിയൽ സർവീസ് വരുന്ന വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്കും ഫ്യൂണറൽ സർവീസ് ശനിയാഴ്ച രാവിലെ 10.30 നും നടത്തി സംസ്കാരം നടത്തും.

Address: New Testament church, 400 Butternut st. NW, Washington, DC 20012.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top