Flash News

എം ശിവശങ്കറിന്റെ അറസ്റ്റ് ഇടതുപക്ഷത്തിനേറ്റ കനത്ത പ്രഹരം

October 29, 2020

സ്വര്‍ണ്ണക്കടത്തു കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും ഇഡിയുടെയും കസ്റ്റംസിന്റേയും അന്വേഷണം നേരിട്ട, മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിക്കു മാത്രമല്ല, എല്‍ ഡി എഫ് സര്‍കാരിനേറ്റ കനത്ത പ്രഹരമാണ്. തിരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ ഇ ഡി അറസ്റ്റു ചെയ്തത് രാഷ്ട്രീയപരമായി ഇടതു പക്ഷത്തിന് തിരിച്ചടി തന്നെയാണ്. മറ്റ് പാർട്ടികളിൽ അണികളെ എത്തിച്ചും പുതിയ സഖ്യങ്ങൾ ഉണ്ടാക്കിയുമൊക്കെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സി പി എമ്മിനേറ്റ കനത്ത തിരിച്ചടിയാണ് ശിവശങ്കരൻ്റെ കസ്റ്റഡി.

പല രാഷ്ട്രീയ നാടകങ്ങളിലൂടെയും ശിവശങ്കരൻ്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് മുൻകൂർ ജാമ്യമെന്ന ഒറ്റ പ്രതീക്ഷയിലായിരുന്നു. ജാമ്യം കോടതി നിഷേധിച്ചതോടെ സർക്കാരിൻ്റെ പ്രതിഛായക്കു കൂടി മങ്ങൽ ഏൽപ്പിച്ചു കൊണ്ട് പഴുതിരുന്ന വാതിൽ കൂടി എൽ ഡി എഫിന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇ ഡി യും, കസ്റ്റംസും എത്രനാൾ ശിവശങ്കറിനെ കസ്റ്റഡിയിൽ വെക്കും എന്നതാണ് സർക്കാരിനെ കുഴക്കുന്നത്. എൻ ഐ എ ഓ, സി ബി ഐ കൂടിയോ അന്വേഷണത്തിൽ പങ്കാളിയായാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഒപ്പം ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല, രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു എന്നാണ് ഇ ഡി ജാമ്യ ഹർജി എതിര്‍ത്തുകൊണ്ട് കോടതിയിൽ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് ശിവശങ്കർ സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടെ കസ്റ്റഡിയിലാകുന്നത് രാഷ്ട്രീയമായി എല്‍ഡിഎഫിനേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തു മ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന പദവി ലഭിക്കാന്‍ അർഹതയും ആഗ്രഹവും ഉണ്ടായിരുന്ന നിരവധി ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിരിക്കെ അവരെ ഒന്നും പരിഗണിക്കാ തെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നത്.

ഉദ്യോഗസ്ഥനെന്ന നിലയിലെ ഭരണമികവായിരുന്നു ഈ തെരെഞ്ഞെടുപ്പിനു കാരണമായി പറയുന്നതെങ്കിലും, ഇന്ന് അതേ ഉദ്യോഗസ്ഥന്‍ വിവാദത്തില്‍പ്പെടുമ്പോള്‍, ഇതിനു ജങ്ങളോട് മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. സംസ്ഥാനത്ത ആദ്യമായി മുഖ്യന്റെ സെക്രെട്ടറി ആയിരുന്ന ഒരു ഐ എ സ് ഉദ്യോഗസ്ഥനെ ഇ ഡി കസ്റ്റഡിയിൽ എടുത്ത് കള്ളക്കടത്തിൽ ചോദ്യം ചെയ്യുന്ന പരമദയനീയമായ സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയവും അധികാര കസേരയുമൊക്കെ ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും കടിച്ചു തൂങ്ങാൻ, തൊലിക്കട്ടിയു ള്ളവർക്ക് മാത്രം കഴിയുന്നതാണെന്നതും തെളിയിക്കപ്പെടുകയാണ് കേരളത്തിൽ. പ്രതിപക്ഷവും ബി ജെ പിയുമൊക്കെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. അപ്പോഴും മടിയിൽ കനമുള്ളനെ ഭയം വരൂ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയാവട്ടെ ഇതൊന്നും കേട്ടമട്ട് പോലും കാണിക്കുന്നില്ല. ചോദ്യം ചെയ്തു ശിവശങ്കറിനെ വിട്ടയച്ചാല്‍ സര്‍ക്കാരിനു താല്‍ക്കാലിക ഉണ്ടാക്കും. പക്ഷേ, നടക്കാനുള്ള സാധ്യത ഇപ്പോൾ വിരളമാണ്. അല്ലാത്തപക്ഷം അറസ്റ്റിലേക്കു നടപടികള്‍ നീണ്ടാല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചരണായുധം ശിവശങ്കറായിരിക്കുമെന്നതിൽ തർക്കിക്കേണ്ട കാര്യമേയില്ല. അതിൻ്റെ സൂചന നൽകി പ്രതിപക്ഷം ഇപ്പോൾ തന്നെ രംഗത്തെത്തി എന്നതും രാഷ്ട്രീയ പ്രാധാന്യമേറുകയാണ്. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ട് ആണ് പ്രതിപക്ഷം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയെ ആരോപണസ്ഥാനത്തു നിര്‍ത്താനുള്ള വാദങ്ങള്‍ക്കു ശിവശങ്കരനെ കസ്റ്റഡിയിലെടുത്ത സംഭവം തന്നെ ശക്തികൂടിയി രിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെ ശിവശങ്കര്‍ ഒറ്റയ്ക്കു ഇത്തരം നീക്കം നടത്തില്ലെന്നും അതുകൊണ്ട് ഒന്നാംപ്രതി മുഖ്യമന്ത്രിയാ ണെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നു ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചി കഴിഞ്ഞിരിക്കുന്നു.

സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷം രണ്ടാം ദിവസം തന്നെ ശിവശങ്കറിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. സ്പ്രിന്‍ക്ലര്‍ ഇടപാടു മുതല്‍ ശിവശങ്കറിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട പ്രതിപക്ഷത്തിന് ഓർക്കാപ്പുറത്ത് വീണുകിട്ടിയ ആയുധമായിരുന്നു സ്വര്‍ണക്കടത്ത് എന്നും പറയാം. 115 ദിവസം കഴിഞ്ഞ് ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുമ്പോള്‍ തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷം ഉറപ്പിക്കുകയാണ്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ ഇത്തരം വിവാദങ്ങളിൽ എല്‍ഡിഎഫ് നേതൃത്വം തീർത്തും ആശങ്കയിലാണ്. നേതൃത്വത്തിന് മാത്രമല്ല, നേതാക്ക ളിലും,പോഷക സംഘടനാ നേതാക്കളിലും ഈ വിവാദങ്ങള്‍ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. തുടര്‍ഭരണ സാധ്യത കുറച്ചെന്നും, ശിവശങ്കറിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിക്കും ഓഫിസിനും കഴിഞ്ഞില്ലെന്നു പാര്‍ട്ടി നേതൃത്വം നിരീക്ഷിക്കുന്നു. ഭരണനേട്ടങ്ങളെല്ലാം വിവാദങ്ങളില്‍പ്പെട്ട് ഇല്ലാതായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യത്തോടെ പെരുമാറുന്നതായി നേതൃത്വം ആക്ഷേപം ഉന്നയിക്കുമ്പോൾ, അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ്.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് പാർട്ടിക്ക് തിരിച്ച് പ്രയോഗിക്കാനുള്ള ഏക ആയുധമായിട്ടുള്ളത്. പാലാരിവട്ടം പാലം അഴിമതിയും നിർണ്ണായകമാണ്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ ഒരു പ്രതിരോധ തന്ത്രത്തിലൂടെ മാത്രം ഇടതുപക്ഷത്തിന് എത്രത്തോളം പിടിച്ച് നിൽക്കാനാവും എന്ന് മാത്രമായിരിക്കും രാഷ്ട്രീയ കേരളം വരും ദിവസങ്ങളിൽ ഉറ്റ് നോക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top