Flash News

മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു

October 29, 2020

ബെംഗളൂരു: മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി‌എം‌എൽ‌എ) വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തതെന്നും മയക്കുമരുന്ന് ശൃംഖലയ്ക്ക് ധനസഹായം നൽകിയതിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി പറഞ്ഞു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ പണമിടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ബിനീഷിനെ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് ബംഗ്ളൂരുവിലെ എൻഫോഴ്സ്മെന്റ് സോണൽ ഓഫീസിൽ ബിനീഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ലഹരിമരുന്ന് ഇടപാടിൽ ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ബിനീഷ് ഹാജരാകുന്നത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി ഇ.ഡി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാനായി ഇ.ഡി വീണ്ടും വിളിപ്പിച്ചത്. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.

ഓഗസ്റ്റിൽ കർണാടകയിൽ മയക്കുമരുന്ന് എക്സ്റ്റസി ഗുളികകൾ കടത്തൽ റാക്കറ്റ് തകർത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിച്ച കേസിൽ നിന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

എം അനൂപ്, അനിക ഡി, ആർ രവീന്ദ്രൻ എന്നിവരെ എൻ‌സി‌ബി അറസ്റ്റ് ചെയ്തിരുന്നു. 145 എക്സ്റ്റസി അല്ലെങ്കിൽ എം‌ഡി‌എം‌എ ഗുളികകളും 2.20 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top