- Malayalam Daily News - https://www.malayalamdailynews.com -

സ്‌പ്രിംഗ്ലര്‍ ഡാറ്റാ വിവാദത്തിന് പിറകെ മറ്റൊരു ഡാറ്റാ വിവാദം, പത്തു ലക്ഷം പേരുടെ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയതായി ആരോപണം

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്‌പ്രിംഗ്ലര്‍ എന്ന വിദേശ ഏജന്‍സിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ വീണ്ടും മറ്റൊരു ഡാറ്റാ വിവാദം. സംസ്ഥാനത്തെ പത്ത് ലക്ഷം പേരുടെ സമഗ്ര ആരോഗ്യ സർവേ വിവരങ്ങളാണ് ഒരു കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൈമാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ‘കിരണ്‍’ ആരോഗ്യ സർവേയിലെ വിവരങ്ങളാണ് കാനഡയിലുള്ള പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (പി.എച്ച്.ആർ.ഐ) കൈമാറിയിരിക്കുന്നത്. ഒരു വർഷം മുമ്പ് സർവ്വേ ആരംഭിച്ചപ്പോൾ തന്നെ ഡേറ്റാ ചോർച്ചയെ കുറിച്ച് വിവാദം ഉണ്ടായെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നായിരുന്നു സർക്കാർ പറഞ്ഞത്. വിവര വിശകലനത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും അതും ലഭിച്ചില്ല. എന്നിട്ടും വിവര ചോർച്ച നടന്ന് കൊണ്ടിരുന്നു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥന്മാർ തമ്മിൽ നടത്തിയ ഇ-മെയിൽ സന്ദേശങ്ങളും കാരവൻ പുറത്തുവിട്ടു.

ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേശകനുമായ രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡേറ്റ കൈമാറ്റത്തിൽ പ്രവർത്തിച്ചത്. മരുന്ന് പരീക്ഷണം നടത്തുന്ന കനേഡിയൻ സ്ഥാപനവുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ ആരോഗ്യ സർവ്വേ നടത്തികൊണ്ടിരുന്നത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച കേരള ഹെൽത്ത് ഒബ്സർവേറ്ററി ആൻഡ് ബേസ് ലൈൻ സർവ്വേ (ഖോബ്സ്)യുടെ പേരുമാറ്റിയാണ് പിണറായി സർക്കാർ വീണ്ടും ആരംഭിച്ചത്. ഇത് രണ്ടിലും പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പി.എച്ച്.ആർ.ഐ) സഹകരണം ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.

ഈ സർവ്വേ നടപ്പാക്കാൻ മുകൈയെടുത്തത് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനാണ്. പി.എച്ച്.ആർ.ഐയ്ക്ക് സഹകരണമുള്ള സ്വകാര്യ കമ്പനി നിർമ്മിക്കുന്ന മരുന്ന് പ്രോത്സാഹിപ്പിക്കാനും ഇദ്ദേഹം ഇടപ്പെട്ടെന്നാണ് വിവരം.അതേസമയം ആരോഗ്യസർവ്വേ വിവരങ്ങൾ കനേഡിയൻ ഏജൻസിക്ക് കൈമാറിയിട്ടില്ലെന്ന് മന്ത്രി ശൈലജ നിയമസഭയിൽ പറഞ്ഞത്. അച്ച്യുതമേനോൻ സെന്ററിനാണ് വിവര ശേഖരണ ചുമതല ഏൽപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാൽ സർവ്വേ വിവരങ്ങൾ കനേഡിയൻ സ്ഥാപനത്തിന് ലഭിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് കാരവന് ലഭിച്ച ഇ-മെയിൽ സന്ദേശങ്ങൾ.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]