Flash News

മലയാളി യുവാവ് കാനഡയിൽ മരിച്ചു

October 29, 2020 , ഷിബു കിഴക്കേകുറ്റ്

കാനഡ: കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്തില്‍ താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) കാനഡയിൽ മരണപ്പെട്ടു.

രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയിൽ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്നായിരുന്നു മരണം.

പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.

സംസ്‌കാര പ്രാർത്ഥനകൾ ഡാർട്ട്മൗത്ത് മസ്ജിദിൽ (ഇസ്ലാമിക് അസോസിയേഷൻ ഓഫ് നോവ സ്കോട്ടിയ) നടത്തുകയും മൃതദേഹം ഹാലിഫാക്സ് മുസ്‌ലിം സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top