Flash News

പ്രമുഖ വേദശാസ്ത്ര പണ്ഡിതൻ റവ. ഡോ. ഇ.സി ജോണിന്റെ നിര്യാണത്തിൽ ഡോ. മാമ്മൻ സി ജേക്കബ് അനുശോചിച്ചു

October 29, 2020 , ഫ്രാന്‍സിസ് തടത്തില്‍

ഫ്ലോറിഡ: പ്രമുഖ വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ) മധ്യകേരള മഹാഇടവകയിലെ ഏറ്റവും മുതിർന്ന വൈദികരിലൊരാളുമായ റവ.ഡോ. ഇ.സി. ജോണിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഡോ. മാമ്മൻ സി. ജേക്കബ് അഗാധ ദുഃഖം രേഖപ്പെടുത്തി. ബാംഗ്ലൂരിലെ യൂണിയൻ തിയോളജിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ കൂടിയായ റവ. ഡോ. സി.ഇ ജോൺ വേദശാത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയും നിരവധി ഗ്രന്ഥനകളുടെ കർത്താവുമാണ്. കേരളത്തിലെ മാര്‍ത്തോമ്മാ, യാക്കോബായ,ഓര്‍ത്തഡോക്സ് തുടങ്ങിയ വിവിധ സഭകളിലെ നിരവധി വൈദികരും ബിഷപ്പുമാരും ഉൾപ്പെടുന്ന ഒരു ബഹൃത്തായ ശിഷ്യഗണങ്ങളുള്ള ജോൺ അച്ചൻ സഭയിലും സഭയ്ക്ക് പുറത്തും ഒരു പാട് സ്വാധീനങ്ങൾ ചെലുത്തിയ മഹാനായ പുരോഹിതനായിരുന്നു.

കവിയൂർ ഇടവകാംഗവും ബാംഗ്ലൂർ ഈസ്റ്റ്‌ പരേഡ് അംഗവുമായ റവ. ഡോ. ഇ. സി. ജോൺ ഒരു തികഞ്ഞ മനുഷ്യസ്നേഹി എന്നതിലുപരി വിനയത്തിന്റെയും കരുതലിന്റെയും നിറകുടമായിരുന്നു .നല്ലൊരു ഗുരുനാഥനായ ജോൺ അച്ചൻ പുസ്തകങ്ങളെ ആഴത്തിൽ സ്നേഹിക്കുകയും തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകരുവാൻ വിശ്രമം ഇല്ലാതെ അധ്വാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.

അദ്ദേഹവുമായി അമേരിക്കയിൽ എത്തും മുൻപ് തുടങ്ങിയ സൗഹൃദം എക്കാലവും ആഴമായി തുടർന്നിരുന്നു. നാട്ടിൽ എപ്പോൾ പോയാലും ബാംഗ്ളൂരിലുള്ള വസതിയിൽ പോയി അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു. 1975 ൽ താൻ ന്യൂയോർക്കിൽ താമസിച്ചിരുന്നപ്പോൾ മുതൽ അദ്ദേഹം അമേരിക്കയിൽ എത്തുമ്പോൾ തന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു.. ദൈവ ശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴപ്പരപ്പിലൂടെ സഞ്ചരിച്ച വ്യക്തികളിൽ ഒരാൾ കൂടിയായ തനിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ അഗാധമായ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായ ദുഃഖം ഏറെയാണ്. അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാ വൈദികർക്കും മേൽപ്പട്ടക്കാർക്കും അദ്ദേഹത്തിന്റെ വേർപാട് തീരാ ദുഃഖം തന്നെയായിരിക്കും.

ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട റവ. ഡോ. E.C ജോൺ അച്ചന്റെ ഓർമ്മകൾ സഭയിലും സമൂഹത്തിലും എന്നും നിലനിൽക്കും. ഡോ. മാമ്മൻ സി. ജേക്കബ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top