Flash News

ലാന: അയ്യപ്പൻ അനുസ്മരണവും അയ്യപ്പൻ ട്രസ്റ്റ് കവിതാ പുരസ്‌കാര സമർപ്പണവും – നവംബർ ഒന്നിന്

October 29, 2020 , പി ഡി ജോർജ് നടവയൽ

ഡാളസ്: എ അയ്യപ്പൻ കവിതാ പഠനകേന്ദ്രം ട്രസ്റ്റിന്റെ നെരളക്കാട്ട് രുഗ്‌മണിയമ്മ കവിതാ പുരസ്‌കാര സമർപ്പണവും, ലാന എ അയ്യപ്പൻ അനുസ്മരണവും, കവിയരങ്ങും നവംബർ ഒന്നിന് സൂം പ്ലാറ്റ്ഫോമിലൂടെ, ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്ക് നടത്തുന്നു. മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും, എ അയ്യപ്പൻ ട്രസ്റ്റ് പ്രസിഡന്റുമായ കെ ജയകുമാർ ഐ എ എസ് ഉത്‌ഘാടനം ചെയ്യും. ലാന പ്രസിഡന്റ് ജോസൻ ജോർജ്ജ് അദ്ധ്യക്ഷനായിരിക്കും.

ബിന്ദു ടിജി യുടെ ‘നിശ്ശബ്ദ ദൂരങ്ങൾ’ എന്ന അവാർഡ് കൃതി ഡോ. എം കൃഷ്ണൻ നമ്പൂതിരി പരിചയപ്പെടുത്തും. ട്രസ്റ്റ് സെക്രട്ടറി കവി സെബാസ്റ്റ്യൻ, ഡോ. കവിതാ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരിക്കും.

ലാന സെക്രട്ടറി അനിലാൽ ശ്രീനിവാസൻ, അഡ്വൈസറി ബോർഡ് മെമ്പർ ജോസ് ഓച്ചാലിൽ, കവി നിർമ്മല പിള്ള, എഴുത്തുകാരി ആമി ലക്ഷ്‌മി എന്നിവർ പങ്കെടുക്കും. അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും പ്രൊഫ വി.കെ. സുബൈദ ഉദ്‌ഘാടനം ചെയ്യും. കെ കെ ജോൺസണ്‍, സന്തോഷ് പാലാ, ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവർ അയ്യപ്പൻ കവിതകൾ ആലപിക്കും.

സൂം മീറ്റിംഗ് ഐ ഡി : 82541867063

പാസ്സ്‌കോഡ് : 538350

സമയം: നവംബർ 1, 7:30 PM (IST)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top