ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷം നവംബർ 1, ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് അക്കിത്തം തിരുവരങ്ങിൽ നടത്തും. എഴുത്തുകാരി മീനു എലിസബത്ത് കേരള ദിനാഘോഷ സന്ദേശം നൽകും. സ്റ്റേറ്റ് റെപ്രസെൻേറ്റിവ് ജാരെഡ് സോളമൻ മുഖ്യാതിഥിയായിരിക്കും. “കേരളം നമുക്കു തറവാട്” എന്ന തീമിൽ കേരള ദിനാഘോഷം ക്രമീകരിക്കും. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രൂസ്ടൗണിലുള്ള മയൂരാ റസ്റ്റോറന്റ് ഹാളിൽ ക്ഷണിതാക്കൾ വിവിധ കേരള ദിനാഘോഷ കലായിനങ്ങൾ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മയൂരാ റസ്റ്റോറന്റ് ഹാളിൽ 25 പേര്‍ക്കു മാത്രമേ സമ്മേളിക്കാൻ പാസ് നൽകുകയുള്ളൂ. സൂം, ഫെയ്സ് ബുക്ക് ലൈവ് സ്റ്റ്രീമുകളിൽ ഏവർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: ചെയർമാൻ സുമോദ് നെല്ലിക്കാല 267 322 8527, ഓണാഘോഷ സമിതി ചെയർമാൻ അലക്സ് തോമസ് 215 850 5268, ജനറൽ സെക്രട്ടറി സാജൻ വർഗീസ് 215 906 7118, ട്രഷറർ രാജൻ സാമുവേൽ 215 435 1015.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply