‘കാതരേ നീ മുന്നിലായ് പാടവേ, എന്‍ ഹൃദയതാളം ഏറിയോ’ – ശ്രദ്ധ നേടി മലയാള ഗാനം
October 30, 2020 , .
മലയാളം റാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ‘കാതരേ കാതരേ’ ശ്രദ്ധ നേടുന്നു.
സഹജീവികള്‍ തമ്മിലുള്ള സ്നേഹത്തിനും, യവ്വനകാലത്തെ പ്രണയത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്ന പാട്ടില്‍ ചടുലന്‍ രീതിയില്‍ വരികള്‍ പാടുന്നതിന് പകരം, മെലഡിക്ക് റാപ്പ് ലോ ഫൈ രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ആയുഷ്മാൻ ഖുറാന നായകന് ആയി അഭിനയിച്ച അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിന്റെ മ്യൂസിക് നിര്‍വഹിച്ച മുംബൈ സ്വദേശി ഗിരിഷ് നകോട് ആണ് സഹ ഗായകനായി പാട്ടില്‍ ഫെജോയോടൊപ്പം എത്തുന്നത്. ഗിരിഷ് നകോട് ആദ്യമായി മലയാളത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ഉണ്ട് പാട്ടിന്.
കീനോഫോബ് സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുനത് ആരോണ്‍ ജോസഫ്, നിര്‍മല്‍ ഗൈല്സണ്, ദിപെന്‍ ഗാധിയ എന്നിവര്‍ ചേര്‍ന്നാണ്. ബോബി, മാളവിക അഭിനയിച്ചിരിക്കുന്ന വീഡിയോയില്‍ സൌണ്ട് പ്രോഗ്രാമ്മിംഗ് നിര്‍വഹിച്ചിരിക്കുന്നത് ആഷ്കര്‍ ഫര്‍സീ. സ്റെഫെന് ദേവസ്സി, തമിഴ് റാപ്പര്‍ എ.ഡി.കെ, ഹിന്ദി റാപ്പ് ഗായകര്‍ ആയ രഫ്താർ, ഡിനോ ജെയിംസ് തുടങ്ങിയവര്‍ ഗാനത്തോടുള്ള തങ്ങളുടെ ഇഷ്ടം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയിരുന്നു. ഫെജോയും, ഗിരീഷും ചേര്‍ന്നെഴുതിയ ‘കാതരേ കാതരേ’ക്ക് നല്ല പ്രതികരണമാണ് യൂട്യുബില്‍ ലഭിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
Print This PostTo toggle between English & Malayalam Press CTRL+g
Leave a Reply