Flash News

അക്ഷരങ്ങളെ പൂജിക്കുന്നവരാണ് മലയാളികൾ: സി. രാധാകൃഷ്ണൻ

October 30, 2020 , അഡ്വ. റോയി പഞ്ഞിക്കാരൻ

ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ സി. രാധകൃഷ്ണൻ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ലിമക്ക് നൽകിയ വാക്കുകൾ ഇവിടെകുറിക്കട്ടെ.

“വിദ്യാരംഭ ദിവസമാണ് ഞാൻ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു.
ലിമ ഈ തിരിച്ചറിവിനും അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ. അത് അകലങ്ങൾ ഇല്ലാതാക്കട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ.”

സ്വദേശ വിദേശത്തുള്ള മലയാളം – ഇംഗ്ലീഷ് എഴുത്തുകാർക്കും കലാസാംസ്കാരിക രംഗത്തുള്ളവർക്കുമായി ലിമ അറിവുകളുടെ ഇന്റർനെറ്റ് ഫേസ്ബുക്ക് ഇതര കൂട്ടായ്‌മകൾ ഒരുക്കുന്നു. നമ്മുടെ അക്ഷര സംസ്കാരത്തെ സോഷ്യൽ മീഡിയകളിൽ ചിലരൊക്കെ സങ്കീർണ്ണവും അരാജകവുമാക്കി മാറ്റുമ്പോൾ ദീർഘമായ നമ്മുടെ സാംസ്കാരിക പൈതൃകത്തെ ഊട്ടി വളർത്തേണ്ട ഉത്തരവാദിത്വ൦ മാതൃഭാഷയെ സ്‌നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ, കലാ-സാഹിത്യ-സാംസ്‌കാരിക-മാധ്യമ രംഗത്തുള്ളവരുടെ കടമയാണ്.

മലയാളം ഇംഗ്ലീഷ് എഴുതുന്ന വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കും ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങൾ വരക്കാം, കവിതകളും ഗാനങ്ങളും മാത്രമല്ല ആശയ സംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ നിങ്ങളുടെ കാവ്യസൗന്ദര്യത്തെ വെളിപ്പെടുത്തുക. കലാ സാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമയ്ക്ക് നേതൃത്വ൦ കൊടുക്കുന്നത്.

ചെയർമാൻ – ഡോ. ജോർജ് ഓണക്കൂർ (നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരൻ. ധാരാളം പദവികൾ, ബഹുമതികൾ ലഭിച്ചിട്ടുണ്ട്).

ബ്രിട്ടൻ – കാരൂർ സോമൻ, പ്രസിഡന്റ് (നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകൾ, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര – കായിക മേഖലകളിൽ അൻപതോളം കൃതികൾ). സിസിലി ജോർജ്, സെക്രട്ടറി (ചെറുകഥാകൃത്ത് – നോവൽ കഥാപുസ്തകങ്ങൾ പ്രസിദ്ധികരിച്ചു, ചിത്രകാരി, സാംസ്‌കാരിക പ്രവർത്തനം). അഡ്വ. റോയി പഞ്ഞിക്കാരൻ, പി.ആർ.ഒ. (കവി, ഗാനരചയിതാവ്, സോഷ്യൽ വർക്കർ, ജീവകാരുണ്യ പ്രവർത്തന൦). ജിൻസൻ ഇരിട്ടി, ജനറൽ കോഓർഡിനേറ്റർ (കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഹൃസ്വചിത്ര സംവിധയകാൻ, ഛായാഗ്രാഹകൻ, സോഷ്യൽ ആക്റ്റിവിസ്റ്റ്).

ഇന്ത്യ – പ്രതീക്ഷ സൂസന്‍ ജേക്കബ്, എഡിറ്റർ (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു). ഡോ. മുഞ്ഞിനാട് പത്മകുമാർ, കോഓർഡിനേറ്റർ (കവിത, യാത്ര, ചരിത്രം, വിമർശനം, വിവർത്തനം തുടങ്ങിയ മേഖലകളിൽ അൻപതോളം കൃതികൾ). ഡോ. ജി. ഗംഗപ്രസാദ്, കോഓർഡിനേറ്റർ (ആരോഗ്യ മേഖലകളിൽ എഴുതുന്നു). പുഷ്പമ്മ ചാണ്ടി, കോഓർഡിനേറ്റർ (സൈക്കോളജിസ്റ്റ്, കഥ – കവിതകൾ എഴുതുന്നു, അക്ഷരശ്രീ മാസികയുടെ മാനേജിംഗ് എഡിറ്റർ).

ഗൾഫ് – ഹിജാസ് മുഹമ്മദ്, കോഓർഡിനേറ്റർ – (നോവൽ, കഥാസമാഹാരങ്ങൾ പ്രസിദ്ധികരിച്ചു).

കോഓർഡിനേറ്റര്‍മാര്‍ (അമേരിക്ക) ജോൺ മാത്യു (നോവൽ, കഥാസമാഹാരങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുൻ പ്രസിഡന്റ്). മാത്യു നെല്ലിക്കുന്ന് (നോവൽ, കഥ, ലേഖനം, 21 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്).

കാനഡ – ജോൺ ഇളമത (നാടകം, നോവൽ, ചരിത്ര നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികൾ, ലാനയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി).

ർമ്മനി – ജോസ് പുതുശ്ശേരി (നമ്മുടെ ലോകം മാഗസിൻ മാനേജിംഗ് എഡിറ്റർ, ലോക കേരള സഭ മെമ്പർ, കൊളോൺ കേരള സമാജം പ്രസിഡന്റ്, ചെയർമാൻ – സെൻട്രൽ കമ്മിറ്റി കേരള അസ്സോസിയേഷൻസ് ജർമ്മനി). ജോസ് കുമ്പിളുവേലിൽ (സ്വതന്ത്ര പത്ര പ്രവർത്തകൻ, കവി, ഗാന രചയിതാവ്, യൂറോപ്പിലെ ആദ്യത്തെ മലയാളത്തിൽ തുടങ്ങിയ ഓൺലൈൻ ന്യൂസ് പോർട്ടൽ പ്രവാസി ഓൺലൈൻ.കോം., പ്രവാസി ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ, അവതാരകൻ, വിവിധ സംഘടനകളിൽ മുഖ്യ ഭാരവാഹി, സ്റ്റേജ് ഷോ കോഓർഡിനേറ്റർ, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനൽ റിപ്പോർട്ടർ).

സ്വിറ്റ്സര്‍ലന്‍ഡ് – ബേബി കാക്കശ്ശേരി (കവി, മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. അതിൽ “ഹംസഗാനം” ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം നേടി).

ഓസ്ട്രേലിയ – ഡോൺബോസ്കോ ഫ്രഡി (എഴുത്തുകാരൻ, സോഷ്യൽ വർക്കർ, ഓസ്‌ട്രേലിയൻ മലയാളി സൊസൈറ്റി പി.ആർ.ഒ).

ലിമയിലേക്ക് രചനകൾ അയക്കേണ്ട വിലാസം:

Email ID:  limawriters@yahoo.com
Facebook page: https://www.facebook.com/lima.writers
London International Malayalam Authors – LIMA

സിസിലി ജോർജ് (സെക്രട്ടറി)
അഡ്വ. റോയി പഞ്ഞിക്കാരൻ (പി.ആർ.ഒ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top