Flash News

പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് തോക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളി

October 30, 2020

ഡിട്രോയിറ്റ്: പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് തോക്കുകൾ കൈവശം വെക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഡമോക്രാറ്റിക് സ്റ്റേറ്റ് ഉദ്യോഗസ്ഥന്റെ ഹര്‍ജി മിഷിഗൺ അപ്പീൽ കോടതി വ്യാഴാഴ്ച തള്ളി.

3-0 ഉത്തരവിൽ കോടതി കേസ് പരിഗണിക്കാൻ വിസമ്മതിച്ചെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ പരസ്യമായി തോക്ക് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

തോക്ക് ചൂണ്ടി മിഷിഗനിലെ ഒരു വോട്ടറെ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ കത്തി, ബേസ്ബോൾ ബാറ്റ്, മുഷ്ടി, അല്ലെങ്കിൽ ഭയപ്പെടുത്തുന്ന പെരുമാറ്റം എന്നിവ കൊണ്ട് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ നിലവിലുള്ള നിയമപ്രകാരം കുറ്റകൃത്യം തന്നെയാണെന്നും ശിക്ഷിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാരുടെ പാനലിൽ സംസ്ഥാന സുപ്രീം കോടതി സ്ഥാനാർത്ഥിയായ ബ്രോക്ക് സ്വാർട്ട്സലും ഉൾപ്പെടുന്നു.

ഒരു പോളിംഗ് സ്ഥലത്തിന്റെ 100 അടി ചുറ്റളവില്‍ തോക്കുകൾ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ച് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോസെലിൻ ബെൻസൺ തന്റെ അധികാരം പരിധി ലംഘിച്ചതായി ഒരു ജഡ്ജി പറഞ്ഞതിന് ശേഷമാണ് ഉത്തരവിറക്കിയത്.

ഗവർണർ ഗ്രെച്ചൻ വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാനുള്ള സർക്കാർ വിരുദ്ധ അർദ്ധസൈനിക വിഭാഗങ്ങൾ പദ്ധതി തയാറാക്കിയതായി ഫെഡറൽ അധികൃതർ പറഞ്ഞതിനെത്തുടർന്നാണ് സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർ കൂടിയായ ബെൻസൺ ഉത്തരവിറക്കിയത്. എന്നാൽ ചില കൗണ്ടി ഷെരീഫുകൾ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മിഷിഗൺ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസ് ഉത്തരവ് നിരോധിക്കുകയും ചെയ്തു.

കേസ് എടുക്കാൻ താൻ ഇപ്പോൾ സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്ന് ഡെമോക്രാറ്റായ അറ്റോർണി ജനറൽ ഡാന നെസ്സൽ പറഞ്ഞു. ദ ഡെട്രോയിറ്റ് ന്യൂസ് നടത്തിയ വാരാന്ത്യ വോട്ടെടുപ്പിൽ 73 ശതമാനം പേർ തോക്ക് നിരോധനത്തെ പിന്തുണച്ചതായി ഡാന നെസ്സലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സെക്രട്ടറിക്ക് വിവേചനാധികാരമുണ്ടെന്ന് ബെൻസനെ ന്യായീകരിച്ച അഭിഭാഷകർ പറഞ്ഞു. ഒരു പോളിംഗ് സ്ഥലത്തിന് സമീപം തോക്കുമായി ആരെയെങ്കിലും കണ്ടാൽ ബാലറ്റ് രേഖപ്പെടുത്തുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുമെന്ന് വോട്ടർമാരെ ഉദ്ധരിച്ച് അഭിഭാഷകര്‍ പറഞ്ഞു.

“തോക്കുകളുടെ സാന്നിധ്യം ചിലരെ ആശ്വസിപ്പിക്കുമെങ്കിലും, അതേ സാന്നിദ്ധ്യം മറ്റുള്ളവരിൽ അസ്വസ്ഥതയും ഭയവും ഉണ്ടാക്കുന്നു,” അസിസ്റ്റന്റ് അറ്റോർണി ജനറൽ ആൻ ഷെർമാൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.

ബെൻസന്റെ ഉത്തരവിലൂടെ തോക്ക് ഉടമകളെ പൈശാചികവത്കരിക്കുന്നതിൽ ഗ്രൂപ്പിലെ അംഗങ്ങൾ അസ്വസ്ഥരാണെന്ന് മിഷിഗൺ കോളിഷൻ ഫോർ റെസ്പോൺസിബിൾ ഗണ്‍ ഓണേഴ്സ് അഭിഭാഷകൻ സ്റ്റീവ് ദുലാൻ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top