Flash News

സദാചാരം പഠിപ്പിക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം

October 31, 2020

കൊച്ചി : സ്ത്രീകളെ മോശമായി ചിത്രീകരിച്ചു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തെന്ന കാരണം പറഞ്ഞ് യൂട്യൂബറെ ശാരീരികമായി ഉപദ്രവിക്കുകയും മഷി പ്രയോഗം നടത്തുകയും ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്നു ചോദിച്ച കോടതി നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും ആരാഞ്ഞു.

താനും സംഘവും ചെയ്ത പ്രവര്‍ത്തി സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു.

ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി ഉപദ്രവിക്കപ്പെട്ട വിജയ് പി.നായര്‍ കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തു.

അതുകൊണ്ടു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. വിജയ് പി.നായരുടെ വാദമാണ് കാര്യമായി കോടതിയില്‍ നടന്നത്. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി വച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top