ഗ്രീസിലും തുർക്കിയിലും ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, 22 പേര്‍ കൊല്ലപ്പെട്ടു

തുർക്കിയുടെ ഈജിയൻ തീരത്തും ഗ്രീക്ക് ദ്വീപായ സമോസിന്റെ വടക്കുഭാഗത്തും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങള്‍ തകരുകയും 22 പേർ കൊല്ലപ്പെടുകയും ചെയ്തു.

തുർക്കിയിലെ ഇസ്മിർ പ്രവിശ്യ കേന്ദ്രീകരിച്ചാണ് 7.0 തീവ്രത രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.

ഇസ്മിർ പ്രവിശ്യയിൽ 22 പേർ മരിക്കുകയും 786 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ്ജി‌എസ് അറിയിച്ചു. ഭൂചലനം ഇസ്മിറിലും സമോസിലും വെള്ളപ്പൊക്കവും ഉണ്ടായി.

ഗ്രീസിന്റെയും തുർക്കിയുടെയും തീരത്ത് നിന്ന് ഈജിയൻ കടലിൽ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കൻ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ സാഹചര്യത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സേമോസ് ദ്വീപിൽ നേരിയ സുനാമിത്തിരമാലകൾ ഉണ്ടായതായും കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 45,000ത്തോളം പേരാണ് ഈ ദ്വീപിലുള്ളത്.

നേരിയ സുനാമിയിലും ഭൂചലനത്തിലും സേമോസിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. സേമോസിൽ നിലവിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സോമോസിന്റെ വടക്ക് പടിഞ്ഞാറുള്ള കർലോവസിയിലാണ് ഏറ്റവും കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദ്വീപിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

വടക്കൻ തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിൽ കാര്യമായ നാശനഷ്ട ങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇസ്മി റിൽ 20 ലേറെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മർമാരാ, ഇസ്താംബുൾ നഗരങ്ങളിലും ഭൂചലനം ഉണ്ടായി. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ നിന്നും ഗ്രീസിൽ നിന്നും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തുടർചലന ങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment