ന്യൂയോർക്ക്: ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INANY), നഴ്സ് പ്രാക്റ്റീഷനർ വാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സമ്മേളനം നടത്തുന്നു.
നവംബർ 14 ശനിയാഴ്ച രാവിലെ 10:00 മണിമുതല്‍ ഉച്ചയ്ക്ക് 1:00 മണിവരെ വരെ സൂം വഴി വെർച്വൽ ആയി നടത്തുന്ന ഈ വിദ്യാഭ്യാസ പരിപാടിയിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. സൗജന്യ റജിസ്ട്രേഷനും മൂന്നു മണിക്കൂർ തുടര്‍ വിദ്യാഭ്യാസ ക്രഡിറ്റും കിട്ടുന്ന പരിപാടി പ്രഫഷണൽ നഴ്സുമാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാണ്.
ഹൃദയാരോഗ്യം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനുള്ള പോഷകാഹാരക്രമങ്ങൾ, ശാരീരിക വേദനയ്ക്ക് ശമനം കിട്ടുന്ന വ്യായാമ വിവരണങ്ങൾ എന്നിവയാണ് വിഷയങ്ങൾ. പ്രമുഖ ഹൃദ്രോഗവിദഗ്ൻ ഡോ. ദീപു അലക്സാണ്ടർ, ഡയബെറ്റിസ് വിദഗ്ധ ഡോ. നാൻസി ലാർസൺ, പോഷകാഹാര വിദഗ്ധ അനു ജാര, ഫിസിക്കൽ തെറാപ്പിസ്റ്റ് ഡോ. നെഗിന് ജാലയെർ എന്നിവർ സംസാരിക്കും.
തുടര്‍വിദ്യാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രഫഷണലുകൾ കാലേക്കൂട്ടി www.inany.org/events എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാതെ സംബന്ധിക്കുന്നതിനുള്ള ലിങ്ക്: https://zoom.us/j/98696218025.
കൂടുതല്‍ വിവരങ്ങള്‍ക്ക്: താരാ ഷാജൻ (പ്രസിഡന്റ്) 347 401 4231, ഡോ. അന്നാ ജോർജ് (എജ്യുക്കേഷൻ കമ്മിറ്റി ചെയർ)
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply