ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി

കോഴിക്കോട്: ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി നിഗൂഢതകളുടെ രാജാവാണെന്ന് പറയപ്പെടുന്നു. ബൃഹത്തായ സുഹൃദ്‌വലയമുള്ള ബിനീഷ് തമാശക്കാരനാണെങ്കിലും അതിന്റെ മറുവശം നിഗൂഢതയാണെന്നും പറയപ്പെടുന്നു. പിതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിരവധി നിഗൂഢമായ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിലും മറ്റും ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ബിനീഷ് കോടിയേരിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത് സംസ്ഥാനാന്തര അധോലോകമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

സി.പി.എം ഉന്നതന്റെ മകനെന്ന നിലയില്‍ ചെറുപ്പം മുതല്‍ തന്നെ വഴിവിട്ട കാര്യങ്ങളിലേക്ക് പോയിട്ടും നേര്‍വഴിക്ക് നടത്താന്‍ സി.പി.എമ്മോ കടിയേരി ബാലകൃഷ്ണനോ തയ്യാറായിരുന്നില്ല. ഈ പിന്തുണ തന്നെയാണ് അനിവാര്യമായ ദുരന്തത്തിലേക്ക് സി.പി.എമ്മിനെയും കോടിയേരി കുടുംബത്തെയും കൊണ്ട് എത്തിച്ചിരിക്കുന്നതും.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയതാണ് ബിനീഷിന്റെ അധോലോക സാമ്രാജ്യം. കോടിയേരിയുടെ സ്വാധീനം വളരുംതോറും അധോലോകവും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. മന്ത്രിയായിരുന്ന പിതാവിനേക്കാള്‍ പോലീസ് കാര്യങ്ങളില്‍ ഇടപെട്ടിരുന്നത് ബിനീഷായിരുന്നുവെന്ന ആരോപണം അന്നേ ശക്തമായിരുന്നു. ഗുണ്ടകള്‍ക്ക് ജയില്‍ മോചനം, കള്ളക്കടത്തുകാര്‍ക്ക് പോലീസ് സംരക്ഷണം, വട്ടപ്പലിശക്കാരുമായുള്ള ചങ്ങാത്തം സിനിമാ നിര്‍മ്മാതാക്കളുടെ ഉറ്റ ചങ്ങാതി എന്ന നിലകളിലൊക്കെ ബിനീഷ് കുപ്രസിദ്ധി നേടിയിട്ടും പാര്‍ട്ടിയുടെ ഇടപെടലുകള്‍ ഇതിനെതിരെ ഉണ്ടായിരുന്നില്ല.

പാര്‍ട്ടിയുടെ ശത്രുക്കളെ നേരിടാന്‍ ആള്‍ബലം കുറവില്ലാത്തെ എത്തിക്കാന്‍ ബിനീഷിനായിരുന്നതുകൊണ്ട് സി.പി.എമ്മിന്റെ എല്ലാപിന്തുണയുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. തലസ്ഥാന നഗരത്തിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ബിനീഷനായിരുന്നു ഒരുകാലത്ത്. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് എസ്.എഫ്.ഐ ഗുണ്ടകളെ അണിനിരത്തിയായിരുന്നു ആദ്യകാല ഗുണ്ടാപ്രവര്‍ത്തനം.

മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായപ്പോള്‍ ബിനീഷിനെയും ബിനോയിയെയും വിദേശത്തേക്ക് പറഞ്ഞയക്കുകയാണ് കോടിയേരി ആദ്യം ചെയ്തത്. വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ ഉന്നത പദവിയിലായിരുന്നുകൊണ്ടായിരുന്നു ബിനീഷിന് വിദേശവാസം. പ്രത്യേകിച്ച് യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും മാസം ലക്ഷക്കണക്കിന് രൂപയുടെ ശമ്പളമായിരുന്നു ബിനീഷിന് നല്‍കിയിരുന്നത്. അവിടെയും ബിനീഷും ബിനോയിയും പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് പോയി. ഇതോടെ ഒരു ഡസനോളം കേസുകളിലും ഇരുവരും പെട്ടു. തുടര്‍ന്നാണ് ഈ വ്യവസായിയുടെ കമ്പനിയില്‍ നിന്നും മാറി സ്വന്തം നിലയില്‍ കച്ചവടങ്ങളുമായി ഇരുവരും മുന്നോട്ട് പോകുകയായിരുന്നു. ഇതിനെല്ലാം തണലായത് കോടിയേരിയുടെ സ്വാധീനം തന്നെയാണ്. ബിനീഷ് ഇപ്പോള്‍ പാര്‍ട്ടിയംഗമല്ല എന്ന് തടിയൂരാന്‍ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബം അധോലോക കുടുംബമാണെന്ന കാര്യം എങ്ങനെ ന്യായീകരിക്കുമെന്നാണ് ആലോചിച്ചിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment