കോവിഡ് പാൻഡെമിക് സമയത്ത് ആദ്യമായി ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. മണ്ഡല മകരവിളക്കു സീസണിൽ ആരാധനാലയം സന്ദർശിക്കുന്ന ഭക്തർക്ക് കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകും. 2020 നവംബർ 14 ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്കു സീസണിൽ പ്രതിദിനം പരമാവധി 1000 ഭക്തരെ അനുവദിക്കും.
ലഭ്യത പരിശോധിക്കുന്നതിനും ടിക്കറ്റുകൾ സ്ഥിരീകരിക്കുന്നതിനും മുമ്പ് അപേക്ഷകർ www.sabarimalaonline.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 2020 നവംബർ 1 മുതൽ 2021 ജനുവരി 14 വരെ മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. വെബ്സൈറ്റില്‍ വിവരിച്ചിരിക്കുന്ന ഐഡി തെളിവുകൾ നിർബന്ധമാണ്. ആവശ്യമുള്ള തീയതിക്ക് ഒരാഴ്ച മുമ്പ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സ്ലോട്ടുകൾ തുറക്കും.
മണ്ഡല പൂജ ഡിസംബർ 26 നും 41 ദിവസത്തെ മണ്ഡല തീർത്ഥാടന സീസണിന് ശേഷം ഡിസംബർ 27 നും ക്ഷേത്രം അടയ്ക്കും. മകരവിളക്ക് തീർത്ഥാടന സീസണിനായി ഡിസംബർ 30 ന് ഇത് വീണ്ടും തുറക്കും. 2021 ജനുവരി 14 നാണ് മകരവിളക്ക്. ക്ഷേത്രം ജനുവരി 20 ന് അടയ്ക്കും.
കേരള പോലീസ് പരിപാലിക്കുന്ന പ്രത്യേക ക്യൂവിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനുള്ള ഒരു ഓൺലൈൻ പോർട്ടലാണ് വെർച്വൽ ക്യു. പമ്പയിൽ സാധാരണയായി രൂപപ്പെടുന്ന നീണ്ട നിരയിൽ കാത്തു നിൽക്കാതെ ഭക്തരെ സന്നിധാനത്തിലെത്താൻ ഇത് സഹായിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ ഹാജാരാക്കിയാൽ മാത്രമാവും പ്രവേശനത്തിന് അനുമതി നൽകുക. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്-19 പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു തരത്തിലും ദർശനത്തിന് അനുവദിക്കില്ല.
ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഉണ്ടാവില്ല. ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും.
അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ദേവസ്വത്തിന്റെ പ്രത്യേക കൗണ്ടറുകള്‍ വഴി ഭക്തര്‍ക്ക് ലഭ്യമാക്കും. അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply