അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളികളുടെ കൂട്ടായ്മ “നന്മ’ എന്ന പേരില്‍ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി ഞായറാഴ്ച നന്മയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ടു. ഇരുനൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി അസോസിയേഷന് രൂപീകരിക്കുന്നത്. കേരളത്തനിമയാര്‍ന്ന നിരവധി കലാപരിപാടികളോടും വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങളോടുംകൂടി ഒരു ഉത്സവപ്രതീതിയോടുകൂടിയാണ് ഉദ്ഘാടനം നടത്തപ്പെട്ടത്.
മുന്‍. യു.എന്‍ അണ്ടര്‍ സെക്രട്ടറിയും ഇപ്പോഴത്തെ തിരുവനന്തപുരം ലോക്സാഭംഗവുമായ ഡോ. ശശി തരൂര്‍, സിനിമാനടന്മാരായ ജഗദീഷ്, അജു വര്‍ഗീസ്, ബിജു സോപാനം, വിനീത് ശ്രീനിവാസന്, സുധി കോപ്പ, സിനിമാ സംവിധായകന് മനു അശോകന്, ഗായകന് ജി. വേണുഗോപാല്‍ എന്നിവര്‍ ഈ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news