Flash News

കേരളത്തിലെ സ്ത്രീകൾക്ക് ഇത്തരത്തിലൊരു വനിതാ കമ്മീഷന്റെ ആവശ്യമില്ല: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്

November 2, 2020

കൊച്ചി: ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷൻ കഴിഞ്ഞ നാലര വർഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയവുമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ വനിതാ കമ്മീഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളും സ്വന്തം പാർട്ടി നേതാക്കൾ നടത്തിയ ലൈംഗിക പീഡനക്കേസുകളും സംബന്ധിച്ച് കമ്മീഷൻ മൗനം പാലിക്കുകയാണെന്ന് അവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്ക് അത്തരമൊരു വനിതാ കമ്മീഷന്റെ ആവശ്യമില്ലെന്ന് ദീപ്തി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇടതുമുന്നണി നേതാക്കൾ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ല. വാളയാര്‍, പാലത്തായി കേസുകളിൽ വനിതാ കമ്മീഷൻ സംസാരിച്ചിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എം എല്‍ എ മാരുടെയും സ്ത്രീ വിരുദ്ധതക്ക് മന്ത്രി ശൈലജ , പി.കെ. ശീമതി, ജോസഫൈന്‍ തുടങ്ങിയവര്‍ കുട പിടിയ്ക്കുകയാണ്. സ്ത്രീ വിരുദ്ധത പറഞ്ഞ വി.എസ് അച്യുതാനന്ദന്‍ , ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍, ജി.സുധാകരന്‍, പിണറായി വിജയന്‍, എം.എം മണി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ആര്‍ജ്ജവം കാണിക്കണം.

സ്ത്രികള്‍ക്ക് നീതി നല്‍കാന്‍ കഴിയാത്ത കമ്മീഷന്‍ അധ്യക്ഷ രാജി വച്ചൊഴിയണം. ഇടുക്കിയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ബേണ്‍ ഐ സി യു വില്‍ പ്രവേശിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്ന് ദീപ്തി ആരോപിച്ചു. ഹത്രാസും കേരളവും തമ്മിലുള്ള ദൂരം കുറയുകയാണ്. യു പിയില്‍ സ്ത്രീ പീഡന കേസില്‍ പ്രതികളായവര്‍ക്ക് ബി ജെ പി നല്‍കുന്ന സംരക്ഷണം കേരളത്തില്‍ സി പി എമ്മും നല്‍കുകയാണ്.

പൊതുപ്രവര്‍ത്തകരെന്നല്ല ഒരാളും സ്ത്രീ വിരുദ്ധത പറയാന്‍ പാടില്ല.സി പി എമ്മിന്റെ ഏകാധിപത്യ ഭരണമാണ് വനിതാ കമ്മീഷനിലും നടക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top