Flash News

പ്രശസ്ത സം‌വിധായകന്‍ ഹരിഹരന് ജെ സി ഡാനിയേൽ അവാർഡ്

November 3, 2020

പ്രശസ്ത സംവിധായകൻ ഹരിഹരന്‍ 2019-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം നേടി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സാംസ്കാരിക മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപിച്ചത്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്രരംഗത്ത് തുടരുന്ന ഹരിഹരൻ മലയാള സിനിമയുടെ കലാപരവും വൈകാരികവുമായ പരിവർത്തനങ്ങൾക്കൊപ്പം സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അവാർഡ് കമ്മിറ്റി അറിയിച്ചു. എംടി വാസുദേവൻ നായർ ചെയർമാനും ,സംവിധായകന്‍ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ‌എ‌എസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

1965 ൽ മദിരാശി (ഇന്നത്തെ ചെന്നൈ) യിലത്തെി ഛായാഗ്രാഹകൻ യു. രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരൻ 1972ൽ ‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് കോളേജ് ഗേൾ, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങി 50 ൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു.

നിരവധി തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഹരിഹരൻ്റെ ചിത്രങ്ങൾ നിരവധി തവണ ദേശീയ പുരസ്കാരത്തിനും അർഹമായി. ‘നഖക്ഷതങ്ങൾ’, ‘സർഗം’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്ഥ ഹരിഹരന്റെ പത്നി ഭവാനിയമ്മയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top