ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷി കുര്യാക്കോസ് നിര്യാതനായി

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷി കുര്യാക്കോസ് (46) നിര്യാതനായി. ഹൃദയ സ്തംഭനമായിരുന്നു. 2018- 2019 വർഷങ്ങളിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ എന്ന നിലയിൽ നേതൃപാടവം കൊണ്ട് തിളങ്ങിയ ജോഷി, വിവിധ സംഘടനകളിൽ സേവനനിരതനായിരുന്നു. ജോഷിയുടെ അപ്രതീക്ഷിത വേർപാടിൽ ഫിലഡൽഫിയയിലെ സാംസ്കാരിക സംഘടനകളും ദേവാലയ സമൂഹങ്ങളും അതീവ മൂകത അശ്രുപൂജയാക്കി.

റൂബി ജോഷി (ഭാര്യ), ആൻ മേരി, ആൽബീ, ആൻഡ്രൂ (മക്കൾ).

കോട്ടയം പേരൂരാണ് ജോഷി കുര്യാക്കോസ്സിൻ്റെ ജന്മദേശം. അമേരിക്ക റെഡ് ക്രോസ്സ് ഈസ്റ്റേൺ പെൻസിൽവേനിയാ റീജിയണിൽ ക്ളയൻ്റ് സ്പെഷ്യലിസ്റ്റായിരുന്നു ജോഷി. ഫിലഡൽഫിയാ സെൻ്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ചിലെ സെക്രട്ടറിയായിരുന്നു. എക്യൂമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയാ, കോട്ടയം അസ്സോസിയേഷൻ (ഫിലഡൽഫിയ), എന്നിവയിൽ ഭാരവാഹിയായി സേവനം ചെയ്തിരുന്നു. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനുമായിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട്

Print Friendly, PDF & Email

Related News

Leave a Comment