- Malayalam Daily News - https://www.malayalamdailynews.com -

പെൻ‌സിൽ‌വാനിയയിൽ‌ വിജയിയെ പ്രഖ്യാപിക്കാറായിട്ടില്ല: അറ്റോർണി ജനറൽ ജോഷ് ഷാപ്പിറോ

[1]പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കീസ്റ്റോൺ സ്റ്റേറ്റ് ആയ പെന്‍സില്‍‌വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകൾ ഏത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള സമയമായിട്ടില്ലെന്ന് പെൻസിൽവാനിയ അറ്റോർണി ജനറൽ ജോഷ് ഷാപ്പിറോ പറഞ്ഞു.

“ഇനിയും ധാരാളം വോട്ടുകൾ ബാക്കിയുണ്ട്,” ഷാപ്പിറോ എബിസി ന്യൂസ് ചീഫ് ആങ്കർ ജോർജ്ജ് സ്റ്റെഫനോപൗലോസിനോട് ബുധനാഴ്ച ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ എന്ന അഭിമുഖത്തിൽ പറഞ്ഞു. ലഭ്യമായിട്ടുള്ള എല്ലാ വോട്ടുകളും എണ്ണുന്നതിൽ കൗണ്ടികൾ പൂർണമായും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി വോട്ട് എണ്ണുന്നത് നിർത്തിവെയ്ക്കാന്‍ താൻ സുപ്രീം കോടതിയിൽ പോകുമെന്നും, വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പേ വിജയം പ്രഖ്യാപിച്ച ട്രം‌പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷാപ്പിറോ പറഞ്ഞത്, “അങ്ങനെയൊന്നും സംഭവിക്കില്ല” എന്നാണ്. “പ്രസിഡന്റ് ഈ വോട്ടുകൾ കണക്കാക്കുന്നില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ വോട്ടുകൾ ഇപ്പോഴും എണ്ണുകയാണ്. ആ പ്രക്രിയയെ തടസ്സപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]