ന്യൂയോര്‍ക്ക്: അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്സ് സീരീസിലെ നാലാമത്തെ സെഷന് നവംബര്‍ 7 ശനിയാഴ്ച്ച രാവിലെ ന്യൂയോര്‍ക്ക് ടൈം 11:30 ന് ആരംഭിക്കും.
ജൻ്റർ പൊളിറ്റിക്സ് വിഷയമായ ‘സ്ത്രീയും സാമൂഹ്യ വിചാരണകളും’ എന്ന സെഷൻ നയിക്കുന്നത് അലയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ലിസ മാത്യൂ ആണ്. എം എൽ എ. ഷാനിമോൾ ഉസ്മാൻ, മുൻ എം പി. ടി എൻ സീമ, ജെ ദേവിക, അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ, അലയുടെ പ്രസിഡൻ്റ് ഷിജി അലക്സ്, കണക്റ്റിങ് കേരളം ചീഫ് എഡിറ്റർ അനുപമ വെങ്കിടേഷ് എന്നീ പ്രമുഖർ സംബന്ധിക്കും.
സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സമയങ്ങളില്‍ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/86056006272
സൂം മീറ്റിംഗ് ഐഡി: 860 5600 6272
അല ഫേസ്ബുക് പേജ് ലിങ്ക്: https://www.facebook.com/ArtLoversOfAmerica/
ഈ സീരീസിലെ അവസാന സെഷൻ നവംബർ 14 ഇനു നടത്തുന്ന ‘അഹം ദ്രവ്യാസ്മി’ എന്ന ശാസ്ത്ര സംവാദ പരുപാടി ആണ് എന്നും അലയുടെ പി ആര് ടീം അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply