സൗത്ത് ഫ്‌ളോറിഡ മാർത്തോമാ ഇടവക മിഷൻ ധ്യനയോഗം നവംബർ 6, 7 (വെള്ളി, ശനി) തിയ്യതികളില്‍

ഫോർട്ട് ലോഡർഡേൽ (ഫ്‌ളോറിഡ): സൗത്ത് ഫ്‌ളോറിഡ മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ധ്യാനയോഗം നവംബർ 6 വെള്ളിയാഴ്ച 7:30നും, നവംബർ 7 ശനിയാഴ്ച 7.00 മണിക്കും നടത്തുന്നതാണ്. സുപ്രസിദ്ധ കൺ‌വന്‍ഷന്‍ പ്രാസംഗികൻ റവ. ഷാജി തോമസ്, ചാത്തന്നൂർ ആണ്‌ പ്രാസംഗികൻ.

ധ്യാന യോഗത്തോടനുബന്ധിച്ചു പ്രത്യേക ഗാന ശുശ്രുഷയും ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെര്‍ച്വല്‍ സൂം മീഡിയയിൽ ആണ്‌ കൺവെൻഷൻ (Zoom ID: 518 860 3948; Password: 294216).

ഈ അനുഗ്രഹീത കൺ‌വന്‍ഷനിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.

അലക്സ് നൈനാൻ, ഇടവക മിഷൻ സെക്രട്ടറി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment