Flash News

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡ്; ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ അവര്‍ക്കുതന്നെ വിനയാകുമെന്ന്

November 6, 2020

തിരുവനന്തപുരം: ബാംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടാൻ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നടപടി അപക്വമാണെന്ന് നിയമ വിദഗ്ധർ. കമ്മീഷന്റെ ഇടപെടൽ കേസിൽ ബിനീഷിന് തിരിച്ചടിയാകുമെന്നും പറയുന്നു.

അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന ബിനീഷിന്റെ കുട്ടിക്ക് ഭക്ഷണം, മരുന്ന് എന്നിവ നിഷേധിക്കപ്പെട്ടെങ്കില്‍ അതേക്കുറിച്ച് പരാതിപ്പെടാൻ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളൂ. മറ്റൊരാള്‍ മറ്റൊരാൾ സമർപ്പിച്ച പരാതിയിൽ ബാലാവകാശ കമ്മീഷൻ അന്വേഷിക്കാന്‍ വരുന്നത് നിയമപരമായി തെറ്റാണ്. നിയമ വിദഗ്ധർ പറയുന്നതനുസരിച്ച്, അസിസ്റ്റന്റ് ഡയറക്ടർക്ക് ഇഡി ഉദ്യോഗസ്ഥർ സമർപ്പിച്ച ആക്ഷൻ റിപ്പോർട്ടിൽ ഇത് പരാമർശിച്ചിട്ടുണ്ടെങ്കിൽ, റെയ്ഡ് തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് ബാലാവകാശ കമ്മീഷൻ വിചാരണ നേരിടേണ്ടിവരുമെന്ന് പറയുന്നു.

ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ലോക്കൽ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകൻ അജയകുമാർ പറഞ്ഞു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആർക്കും പുറത്തേക്ക് പോകാനാവില്ല. വീട്ടിൽ നിന്ന് പർസ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തെന്ന് രേഖപ്പെടുത്തിയ ഫോറം 2-ൽ വീട്ടുകാർ ഒപ്പിടാതിരുന്നാൽ പ്രതിക്ക് എതിരായി തീരും. വസ്തുക്കൾ വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാർ ഒപ്പിട്ടില്ലെങ്കിൽ ഇ.ഡി ടീമിലില്ലാത്ത ഒന്നോ രണ്ടോ പേർ ഒപ്പിട്ടാൽ മതി. കണ്ടെടുത്തത് വീട്ടിൽ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ്. വീട്ടിലെ സംഭവങ്ങൾ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിൻ വിൽഫ്രഡും അഭിപ്രായപ്പെട്ടു. സാധനങ്ങളുടെ പട്ടികയിൽ ഒപ്പിടാതിരുന്നാൽ, എതിർ വിശദീകരണം വിചാരണവേളയിൽ നൽകാനുള്ള സാദ്ധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാൽ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാൻ ബാലാവകാശ കമ്മിഷനും പൊലീസിനും കഴിയില്ല.

സെർച്ച് നടത്തുമ്പോൾ നടപടികൾ പാലിച്ചിട്ടുണ്ടെങ്കിൽ എൻഫോഴ്സ്‌മെന്റിനെ ഒന്നും ചെയ്യാൻ പൊലീസിനോ മറ്റാർക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധൻ ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top