Flash News

153-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോണ മയൂരയോടൊപ്പം’

November 6, 2020 , ജയിന്‍ മുണ്ടയ്ക്കല്‍

ഡാളസ്: 153-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോണ മയൂരയോടൊപ്പം’ എന്ന പേരിൽ നവംബര്‍ ഏഴിനു (ശനി) രാവിലെ നടക്കും. ചിത്രകാരിയും പദ്യം/ഗദ്യം/ദൃശ്യം/എക്സ്പിരിമെൻറ്റൽ സാഹിത്യ വിഭാഗങ്ങളില്‍ എഴുത്തുകാരിയുമായ ഡോണ മയൂര തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. 1999 മുതൽ അമേരിക്കയിൽ പലനഗരങ്ങളിലായി കുടുംബത്തോടൊപ്പം താമസിക്കുന്നു. കാലിഗ്രാഫി ഗ്രാഫിക്ക് കഥകളുടെ സ്രഷ്‌ടാവ്‌. മലയാളത്തിൽ രണ്ട്‌ കവിതാസമാഹാരങ്ങൾ. ഐസ് ക്യൂബുകൾ (2012), നീല മൂങ്ങ, ഒന്നാം പതിപ്പും രണ്ടാം പതിപ്പും (2019) ഇൻസൈറ്റ് പബ്ലിക്ക, ഇന്ത്യ. ദൃശ്യകവിതാസമാഹാരങ്ങൾ മൂന്നെണ്ണം സ്വീഡനിൽ നിന്നും പബ്ലിഷ്‌ ചെയ്തു. ലിസണിങ്ങ് ടു റെഡ് (2018) എക്കോസ് (2019) ലാങ്ഗ്വജ് ലൈൻസ് ആൻഡ് പോയട്രി (2020) } ടിംഗ്ലസെ എഡിഷൻസ്, സ്വീഡൻ. കാനഡ, ഇറ്റലി, സ്പെയിൻ, പോർച്ച്യുഗൽ, പോളണ്ട്‌, യുഎസ്എ എന്നിവിടങ്ങളിലായി ദൃശ്യകവിതകൾ ഇരുപതോളം പ്രാവശ്യം പ്രദര്‍ശനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു.

ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിനായി ദൃശ്യകവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കേരള കവിത, നാലാമിടം, വുമൺ പോയറ്റ്സ് ഓഫ് കേരള-ന്യു വോയിസസ്, എ. ഹിസ്റ്ററി ഓഫ് വിഷ്വൽ ടെക്സ്റ്റ് ആർട്ട് (യുകെ) തുടങ്ങിയ ആന്തോളജികളിലും ഇന്ത്യൻ ലിറ്ററേച്ചർ, മലയാളം ലിറ്റററി സർവേ, സാഹിത്യലോകം എന്നിവിടങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ അടക്കമുള്ള മറ്റു സമാന്തര പ്രസിദ്ധീകരണങ്ങളിലും ഡോണയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജർമൻ ഉൾപ്പെടെ എട്ടു ഭാഷകളിലേക്ക് ഡോണയുടെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പോണ്ടിച്ചേരി സർവകലാശാലയുടെ മലയാളം സിലബസിൽ ഡോണയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ.തോമസ് ഐസക്ക് 2018-ലെ കേരള ബജറ്റിൽ ഡോണയുടെ കവിതയിലെ വരികൾ ഉദ്ധരിക്കുകയുണ്ടായി കൈരളി യുഎസ്‌എ അവാർഡ് (2019), സൂര്യ ട്രസ്റ്റ് പവിത്രഭൂമി പുരസ്ക്കാരം (2012), തലശേരി രാഘവൻ സ്മാരക കവിതാ പുരസ്ക്കാരം (2011) എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1960 മുതൽ സമകാലികരായവർ വരെ ഉൾപ്പെട്ട, മോസ്റ്റ് ഇന്നൊവേറ്റീവായ മുൻനിര കവികളുടെ ഇന്‍റർനാഷണൽ എക്സിബിറ്റിൽ, ഹങ്കേറിയൻ അക്കാദമി റോം, ഇറ്റലിയിൽ തന്നെ വീണ്ടും മ്യൂസിയം ഓഫ് കണ്ടന്പററി ആർട്ട് എന്നിവിടങ്ങളിൽ യോകോ ഓനോ ഉൾപ്പെടെയുള്ളവരുടെ കൂടെ ദൃശ്യങ്ങൾ എക്സിബിറ്റ് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടു.

ഡോണ മയൂരയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്നിനു സംഘടിപ്പിച്ച നൂറ്റിയമ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ആഷാ ആന്‍ ഫിലിപ്പിനൊപ്പം’ എന്ന പേരിലാണ് നടന്നത്. പ്രഗത്ഭയായ വെറ്ററിനറി ഡോക്ടറും അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റിയില്‍ വൈറോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയുമായ ഡോ. ആഷയാണ് മുഖ്യപ്രഭാഷണം നടത്തിയത്. വൈറസുകളുടെ ലോകം പരിചയപ്പെടുത്തിയ ആഷാ വൈറസുകള്‍ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള രീതികളെക്കുറിച്ചും വിശദമായി സംസാരിച്ച ഡോ. ആഷ, ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആധികാരികമായി മറുപടി നൽകി. സൂമിലൂടെയും ധാരാളം ആളുകള്‍ സല്ലാപത്തില്‍ പങ്കെടുത്തു.

കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ രോഗ സൗഖ്യത്തിനായി അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ പേരില്‍ ആശംസകള്‍ നേർന്നു.

ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, സിഎംസി, ജോണ്‍ ആറ്റുമാലില്‍, ഡോ. തെരേസ ആന്‍റണി, ലീലാ പുല്ലാപ്പള്ളില്‍, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ് തോമസ്‌ നോര്‍ത്ത് കരോളിന, ആന്‍റണി, ജോസഫ്‌ പൊന്നോലി, തോമസ്‌ എബ്രഹാം, രാജു തോമസ്‌, ദിലീപ്, ജിബി, ജോര്‍ജ്, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, ചാക്കോ ജോര്‍ജ്, തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജേക്കബ്‌ സി. ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 1-857-232-0476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.

jain@mundackal.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook – https://www.facebook.com/groups/142270399269590/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top