Flash News

മതരഹിത ആത്മീയത

November 8, 2020 , ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ നവംബർ 11 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ ഡോ. പോൾ വെളിയത്തിൽ ‘മത രഹിത ആത്മീയത’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

യൂണിവേഴ്സിറ്റി ഓഫ് ടോറോന്റോയില്‍ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ബാൾട്ടിമോറിലുള്ള ലയോള യൂണിവേഴ്സിറ്റിയിൽനിന്ന് കൗൺസിലിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും എടുത്തിട്ടുള്ള ഡോ. പോൾ വെളിയത്തിൽ ഒരു പുരോഹിതനും കൗൺസിലിംഗ് സ്പെഷ്യലിസ്റ്റും എഴുത്തുകാരനും പ്രഭാഷകനും സൈക്കോതെറാപ്പിസ്റ്റും ഹോസ്‌പിസ് ചാപ്ലൈനുമാണ്. മനുഷ്യജീവിതത്തെ വളരെ സൂക്ഷമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അദ്ദേഹത്തത്തിൻറെ അഭിപ്രായം ജീവിതം ഒരുതരം ഉറക്കത്തിലെ നടത്തംപോലെയാണ് എന്നാണ്. അതുകൊണ്ട് ഒരു മനുഷ്യൻറെ ജീവിതത്തിലെ സാധ്യതകളും കഴിവുകളും അപൂർണമാണ്. അവൻറെ അബോധമനസ്സിൽ അവനറിയാതെ അനേകം വികല ചിന്തകൾ കടന്നുകൂടിയിട്ടുണ്ട്. മതവും, സംസ്കാരവുമൊക്കെയാണ് അതിന് കാരണം. അദ്ദേഹം സംഘടിപ്പിക്കുന്ന ധ്യാനങ്ങൾ, വർക് ഷോപ്പുകൾ, പ്രസംഗങ്ങൾ, മറ്റ് ചടങ്ങുകൾ എല്ലാം തിരിച്ചറിവിൻറെ പാതയിലേക്ക് മനുഷ്യമനസ്സിനെ തിരിച്ചു കൊണ്ടുവരുവാനുള്ള മാർഗങ്ങളായി ഉപയോഗിക്കുന്നു.

ഈ ലോകം ഇന്ന് അപകടകരമായ രീതിയിൽ മത സിദ്ധാന്തങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദ്യാസമ്പന്നരായ മനുഷ്യർ യഥാർത്ഥത്തിൽ അതിനെ അപലപിക്കേണ്ടതാണ്. മതങ്ങൾ തമ്മിലും സഭകൾ തമ്മിലും തെരുവിൽ അടിപിടി കൂടുന്നതു കാണുന്ന കൊച്ചുകുട്ടികൾപോലും ചോദിക്കും: “എന്തിനാണമ്മേ നമുക്കീമതം?” എന്തിനാണമ്മേ നമുക്കീസഭ?” മത രഹിത സമൂഹങ്ങൾ ഇന്ന് ലോകത്ത് വളർന്നു വരുകയാണ്. മനുഷ്യത്വവും മാനവീകതയും നഷ്ടപ്പെട്ട് മതങ്ങൾ അക്രമവാസനയും സമ്പത്തിനോടുള്ള ആർത്തിയും ഏറിവരുന്ന ഈ കാലഘട്ടത്തിൽ “മതം എന്തിന്?” എന്ന് സ്വാഭാവികമായി ചോദിച്ചുപോകും. മനുഷ്യത്വത്തിനും മാനവീകതയ്ക്കും പ്രാധാന്യം നൽകുന്ന മത രഹിത സമൂഹങ്ങൾ മതങ്ങളെ ലജ്ജിപ്പിക്കുകയാണ്, ഇന്ന്. മതങ്ങൾ ഇല്ലെങ്കിലും പ്രപഞ്ചം നിലനിൽക്കും. ദൈവത്തിന് മതങ്ങളോ മതവിശ്വാസങ്ങളോ ഇല്ല.

ന്യൂറോ‌ സയൻറ്റിസ്റ്റ് സാം ഹാരിസിൻറെ ‘ഉണരുന്നു (Waking Up)’ എന്ന പുസ്തകം മതമില്ലാത്ത ആത്മീയതയിലേക്കുള്ള ഒരു വഴികാട്ടിയാണ്. ഗൂഡമായ മതത്തിൻറെ ചാണക കുന്നിൽനിന്ന് വജ്രം പറിച്ചെടുക്കണമെങ്കിൽ ആ പുസ്തകം വായിച്ചിരിക്കണമെന്നാണ് പണ്ഡിതരുടെ അഭിപ്രായം. കാരണം, ശാസ്ത്രത്തെയും മതേതര സംസ്കാരത്തെയുംകാൾ മനസ്സിലാക്കേണ്ട ഒന്നാണ് മനുഷ്യാവസ്ഥ അഥവ മനുഷ്യആത്മീയത.

നവംബർ 11 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സൂം മീറ്റിംഗിൻറെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Date and Time: Nov.11, 2020, 09:00 PM Eastern Standard Time (New York Time)

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

One tap mobile
People can also join, just like a phone call without video. In that case follow the instructions below.
+13462487799,2234740207#,,,,,,0#, 8284801# US (Houston)
+16699006833,2234740207#,,,,,,0#, 8284801# US (San Jose)
Dial by your location
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)

Meeting ID: 223 474 0207
Passcode: 8284801

To find your local number: https://us02web.zoom.us/u/kbqo7D7R0Q

ഇന്ത്യയിൽനിന്നും സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: November 11, Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ November 12, 2020 Thursday morning 07.30 am ആയിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top