സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞ പടലപ്പിണക്കത്തില്‍ കേന്ദ്ര നേതൃത്വവും ആർഎസ്എസും അസ്വസ്ഥരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും പരസ്പരം പരസ്യമായി അധിക്ഷേപം ആരംഭിച്ചതോടെ ബിജെപിയിൽ രണ്ട് ശക്തികേന്ദ്രങ്ങൾ രൂപം കൊള്ളുന്ന അവസ്ഥയിലായി. അതേസമയം, ഈ സാഹചര്യം മുതലെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.
ശോഭ സുരേന്ദ്രനെ സി.പി.എമ്മിലേക്ക് അടുപ്പിക്കുകയെന്ന ജില്ലാ നേതൃത്വത്തിന്റെ ആശയത്തിന് സംസ്ഥാന നേതാക്കൾ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സി.പി.എമ്മിലെ മുതിർന്ന നേതാവാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് പാർട്ടിയിലേക്ക് ക്ഷണിച്ചത്. ശോഭയുടെ സ്വാധീനമുള്ള ജില്ലയായ പാലക്കാട് ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെങ്കിൽ നിയമസഭാ സീറ്റും അധികാരത്തുടര്ച്ചയുണ്ടായാല് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ എ.കെ.ജി സെന്ററില്‍ നിന്ന് പുറത്തുവന്ന് ആനയിച്ചുകൊണ്ടുപോകാന്‍ ഞാന്‍ വരും’ എന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് അറിയുന്നത്. ബി.ജെ.പി നേതൃത്വത്തിൽ നിന്ന് അകന്നു നിൽക്കുന്ന ശോഭ സി.പി.എമ്മുമായി കൂടുതൽ അടുക്കുന്നുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ശോഭാ സുരേന്ദ്രൻ അക്കാലത്ത് അത്തരം നീക്കങ്ങൾ നിഷേധിച്ചിരുന്നുവെങ്കിലും അവരുറ്റെ അനുയായികളിൽ ചിലർ ഈ മാസം ആദ്യം ബിജെപിയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നു. ഇത് ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയായി. ഇതിനോട് ബിജെപി നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നതും നിർണായകമാണ്.
ശോഭാ സുരേന്ദ്രന്റെ വിശ്വസ്തനായ ബിജെപി അലത്തൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എൽ പ്രകാശിനി, ഒബിസി മോർച്ച നിയോജകമണ്ഡലം ട്രഷറർ കെ നാരായണൻ, ആർഎസ്എസ് പ്രവർത്തകൻ എൻ വിഷ്ണു എന്നിവർ ഇന്നലെ ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനം ഉപേക്ഷിച്ച് എത്തിയവരെ സിപിഎം സ്വാഗതം ചെയ്യുകയും ചെയ്തു. പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
രാജിവച്ച് സി.പി.എമ്മിൽ ചേർന്നവർ ശോഭ സുരേന്ദ്രന്റെ വിശ്വസ്തരാണ്. ശോഭാ സുരേന്ദ്രൻ ബിജെപി വിടുമെന്ന് സൂചന നൽകുന്നുണ്ടോയെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.
എന്തായാലും ശോഭ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സിപിഎം നേതാക്കളുമായി ശോഭ സുരേന്ദ്രന് ആശയവിനിമയം നടത്തി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതാണ് പാലക്കാട് ബി.ജെ.പിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. പാര്‍ട്ടിയിലെ അവഗണനയ്ക്കെതിരെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പും ബിജെപിയില്‍ രൂപം കൊണ്ടിട്ടുണ്ട്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം വേലായുധന് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ശോഭയ്ക്കൊപ്പം ഉണ്ട്. ശോഭ സുരേന്ദ്രനേയും പിഎം വേലായുധനേയും പോലെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ ഗൗരവമുള്ള കാര്യമാണ്. ആദ്യം ശോഭ സുരേന്ദ്രനായിരുന്നു പ്രതികരിച്ചത്. തുടര്‍ന്ന് കെ സുരേന്ദ്രന് വഞ്ചിച്ചു എന്ന ആരോപണവുമായി പിഎം വേലായുധനും എത്തുകയായിരുന്നു.
ശോഭയുടെ പരാതികളില്‍ സംസ്ഥാനത്തെ ആര്.എസ്.എസ് നേതൃത്വവും കേന്ദ്രനേതൃത്വവും ഇടപെടലുകള്‍ നടത്തിയെങ്കിലും ഇതുവരെയും സമവായം ആയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പരസ്യ പ്രസ്താവനങ്ങള്‍ ഒഴിവാക്കാന്‍ സുരേന്ദ്രനോടും ശോഭയോടും കേന്ദ്രനേതൃത്വം ശാസന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇതിന് ശോഭാ സുരേന്ദ്രന് വഴങ്ങുമോ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടത്. കീഴ് വഴക്കം ലംഘിച്ച്, തന്റെ അനുമതി കൂടാതെ സംസ്ഥാന ഉപാധ്യക്ഷയാക്കി തരംതാഴ്ത്തി എന്നാണ് ശോഭയുടെ ആക്ഷേപം. അതിന് ശേഷം മറ്റ് പദവികളിലേക്ക് ശോഭ പരിഗണിക്കപ്പെടുകയും ചെയ്തില്ല.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു ശോഭ സുരേന്ദ്രന്റേത്. എന്നാല്‍ കെ സുരേന്ദ്രനാണ് അധ്യക്ഷ പദവിയില്‍ എത്തിയത്. അതിന് ശേഷം ഇതുവരെ ശോഭ സുരേന്ദ്രന് പാര്‍ട്ടി പരിപാടികളിലോ സമരങ്ങളിലോ പങ്കെടുത്തിട്ടില്ല. പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പോലും ശോഭ സുരേന്ദ്രന് പങ്കെടുത്തിരുന്നില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply