Flash News

റിമാൻഡ് തടവുകാരന്‍ ഷെമീറിന്റെ മരണം; ആറ് ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

November 9, 2020

തൃശൂർ: റിമാൻഡ് പ്രതി ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി അമ്പിളിക്കല കോവിഡ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസിലെ പ്രതിയായ ഷെമിറിന്റെ മരണത്തിന് ഒരു മാസത്തിനുശേഷമാണ് കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ജില്ലാ ജയിലിലെ അസിസ്റ്റന്റ് ജയിൽ ഉദ്യോഗസ്ഥനായ അരുൺ, വിവേക്, രമേശ്, അസിസ്റ്റന്റ് ജയിൽ ഉദ്യോഗസ്ഥൻ പ്രദീപ്, ഡെപ്യൂട്ടി ജയിൽ ഉദ്യോഗസ്ഥനായ സുഭാഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷെമീര്‍ റിമാന്റ്‌ലായിരിക്കെ അമ്പിളിക്കല കൊവിഡ് സെന്ററില്‍ ഇവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മാത്രവുമല്ല, ശരീരത്തില്‍ മര്‍ദ്ദനമേറ്റ 40 ലേറെ മുറിവുകളും ഉണ്ടായിരുന്നു. ഷെമീറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടതായി ഭാര്യയുള്‍പ്പെടെയുള്ള മറ്റു പ്രതികളുടെ മൊഴി നിര്‍ണ്ണായകമായി.

സംഭവത്തില്‍ ലോക്കല്‍ പൊലീസ് ജയില്‍ ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തപ്പോള്‍ തന്നെ ഇവരെ ജയില്‍ വകുപ്പ് സ്ഥലം മാറ്റുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി ഷെമീര്‍ ഓക്ടോബര്‍ ഒന്നിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top