Flash News

COVID-19 വാക്സിൻ 90 ശതമാനവും ഫലപ്രദം: ഫൈസര്‍

November 9, 2020

പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗര്‍ലയും പങ്കാളി ബയോ ടെക്കും തിങ്കളാഴ്ച കോവിഡ്-19 വാക്സിന്റെ മൂന്നാം ഘട്ടത്തെക്കുറിച്ച് പ്രഖ്യാപിച്ചു. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ ആദ്യത്തെ പരീക്ഷണം നടത്തിയ പഠനത്തില്‍, കൊറോണ വൈറസ് തടയുന്നതിന് വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു.

ഒരു സ്വതന്ത്ര ഡാറ്റാ മോണിറ്ററിംഗ് ബോർഡാണ് വിശകലനം നടത്തിയത്. ഇതുവരെ 94 അണുബാധ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലും മറ്റ് അഞ്ച് രാജ്യങ്ങളിലും 44,000 ആളുകളാണ് ഈ പരീക്ഷണത്തില്‍ ഭാഗഭാക്കായത്.

വാക്സിന്‍ സ്വീകരിക്കുന്ന ഭൂരിഭാഗം ആളുകളിലും കോവിഡ്-19 തടയാൻ കഴിയുമെന്ന് ഫലങ്ങൾ തെളിയിക്കുന്നുവെന്ന് ബൗര്‍ല പ്രസ്താവനയിൽ പറഞ്ഞു. “എന്നാല്‍, ഇത് നിർണായകമായ ആദ്യ ഘട്ടമാണെങ്കിലും, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കാൻ കമ്പനികളെ ഈ ഫലപ്രാപ്തി ഫലങ്ങൾ മാത്രം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സുരക്ഷയെക്കുറിച്ചുള്ള കൂടുതൽ ഡാറ്റയും അത്യാവശ്യമാണ്. ക്ലിനിക്കൽ പഠനത്തിന്റെ ഭാഗമായി ഞങ്ങൾ ആ സുരക്ഷാ ഡാറ്റ ശേഖരിക്കുന്നത് ഇപ്പോഴും തുടരുകയാണ്,” അദ്ദേഹം പറഞ്ഞു. നവംബർ മൂന്നാം വാരത്തോടെ അത് ലഭ്യമാകുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈസറിന്റെ പ്രസ്താവനയെ പ്രശംസിച്ചുവെങ്കിലും കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ അവസാനം ഇനിയും മാസങ്ങൾ നിൽക്കുന്നുവെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പ് നൽകി.

ലോകമൊട്ടാകെ ഏകദേശം 1.25 ദശലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസ് മഹാമാരി അവസാനിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മരുന്ന് നിർമ്മാതാക്കളും ഗവേഷണ കേന്ദ്രങ്ങളും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ വിതരണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top