Flash News

ജോ ബൈഡന്റെ കോവിഡ്-19 ഡിഫൻസ് ഫോഴ്സില്‍ ഇന്ത്യൻ വംശജന്‍

November 10, 2020

വാഷിംഗ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 പ്രതിരോധ സംഘത്തില്‍ ഇന്ത്യൻ വംശജനായ ഡോ. അതുല്‍ ഗാവാന്‍ഡേയും ഇടം പിടിച്ചു, പ്രത്യേക ഉപദേശക സമിതിയിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്നെ പരിഗണിച്ചതില്‍ അദ്ദേഹം ജോ ബൈഡന് നന്ദി പറഞ്ഞു.

55 കാരനായ അതുൽ ബോസ്റ്റൺ ആസ്ഥാനമായുള്ള സർജനാണ്. ആരോഗ്യ രംഗത്ത് നിരവധി ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ച അതുൽ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

‘അമേരിക്കയുടെ തീരുമാനത്തിന് നന്ദി പറയുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൊറോണയെ നിയന്ത്രിക്കാനാകും. നമുക്ക് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചേ മതിയാകൂ. എല്ലാ ജനങ്ങളേയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കണം’ ഡോ. അതുല്‍ ബൈഡന് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു.

ബ്രിഗ്ഹാമില്‍ ജോലിചെയ്യുന്ന ഡോ. അതുല്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌ക്കൂളിലെ പ്രൊഫസറാണ്. ബില്‍ ക്ലിന്റണിന്റെ കീഴില്‍ അമേരിക്കന്‍ ആരോഗ്യവകുപ്പിലെ ഉപദേഷ്ടാവായും ഡോ. അതുല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top