ഹ്യൂസ്റ്റൺ: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടന്നുവരുന്ന സതേൺ റീജിയണൽ കോൺഫറൻസ് ഹൂസ്റ്റൺ, ഡാലസ്, അറ്റ്ലാന്റ എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 13, 14 തീയതികളില്‍ ഓണ്‍ലൈന്‍ ആയി നടത്തപ്പെടുന്നു.
ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കുന്നതും, സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനായ ചെറി ജോർജ് ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തുന്നതും ആയിരിക്കും. രണ്ടു ദിവസങ്ങളിലും വൈകുന്നേരം എട്ടു മണി മുതൽ സൂമിലൂടെ നടത്തുന്ന ഈ കോൺഫറൻസിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Zoom meeting ID. 93001399985
Passcode. Steci
വിവരങ്ങള്‍ക്ക്: റവ. കെ. ജോർജ്ജുകുട്ടി 832 614 6656, റവ. എബ്രഹാം ജോർജ് 91 9995969211.
സജി പുല്ലാട്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply