കോവിഡ്-19 പ്രതിരോധത്തിന് ജോ ബൈഡന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു

ന്യൂയോര്‍ക്ക്: കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ജോ ബൈഡന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പദ്ധതികളില്‍ കാര്യമായ മാറ്റം വിദഗ്ദ്ധർ കാണുന്നു.

“നന്നായി ചിട്ടപ്പെടുത്തിയതും, വ്യക്തമായ ആശയവിനിമയം നടത്തിയും, ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാകാം ആ പദ്ധതി. അവ വളരെ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങളാണ്,” യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ മേധാവിയും റിസോൾവ് ടു സേവ് ലൈവ്സിന്റെ പ്രസിഡന്റും സിഇഒയുമായ തോമസ് ഫ്രീഡൻ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായ വെല്ലുവിളികൾ നേരിടുമ്പോഴും, വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈഡന്‍, നിരവധി പദ്ധതികളുമായി മുന്നോട്ട് പോവുകയും അധികാരമേറ്റതിനുശേഷം നടപ്പിലാക്കാന്‍ പോകുന്ന തന്റെ നയത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുകയാണ്. എന്നാല്‍, പ്രസിഡന്റ് ട്രം‌പും നിരവധി റിപ്പബ്ലിക്കൻ നേതാക്കളും ബൈഡന്റെ വിജയം അംഗീകരിച്ചിട്ടില്ല. പക്ഷെ, തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിയ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ അവരുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.

ജോണ്‍ ഹോപ്കിന്‍സ് സര്‍‌വ്വകലാശാലയുടെ ഡാറ്റാപ്രകാരം, 240000 മരണങ്ങളോടെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് മരണനിരക്ക് അമേരിക്കയിലാണെന്ന് പറയുന്നു.

പല ശാസ്ത്രജ്ഞരും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തുകയാണ്. ഒന്‍പത് മാസങ്ങള്‍കൊണ്ട് കൊറോണ വൈറസ് ദിനം‌പ്രതി ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുമ്പോഴും ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചിട്ടും ട്രംപ് പകർച്ചവ്യാധിയെ നിസ്സാരവത്ക്കരിക്കുകയും മാസ്കുകള്‍ ധരിക്കുന്നവരെ പരിഹസിക്കുകയും, കൊറോണ വൈറസ് അണുബാധയ്ക്ക് തെളിയിക്കപ്പെടാത്തതും അപകടകരവുമായ ചികിത്സകൾ പ്രോത്സാഹിപ്പിക്കുകയും, വൈറ്റ് ഹൗസില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും അവയ്ക്കൊക്കെ ആതിഥേയത്വം വഹിക്കുകയും ചെയ്തതാണ് കോവിഡ് മഹാമാരി ഇത്രയധികം വ്യാപകമാകാന്‍ കാരണമെന്ന് ശാസ്ത്രജ്ഞരും പൊതുജനാരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം കേസുകൾ ഗണ്യമായി ഉയർന്നിട്ടും, മഹാമാരിയിൽ നിന്ന് കരകയറുന്നതിൽ രാജ്യം “വഴിത്തിരിവാണ്, ഞങ്ങൾ അതിനെ ഒരു കോണിൽ വളഞ്ഞിട്ടു പിടിക്കുകയാണ്,’ എന്ന് ട്രംപ് പല തിരഞ്ഞെടുപ്പു റാലികളിലും വിളംബരം ചെയ്തു. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ ട്രംപ് പറഞ്ഞു, “എന്റെ നേതൃത്വത്തിൽ, ഞങ്ങൾ സുരക്ഷിതമായ വാക്‌സിനും ആർക്കും വിശ്വസിക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ സുഖപ്പെടുത്തലും നടത്തുന്നു. ഞങ്ങളുടെ ഉയര്‍ച്ചയിലേക്ക് നോക്കുകയാണെങ്കിൽ, ലോകത്തിലെ ഒരു രാജ്യവും ഞങ്ങൾ സുഖപ്പെടുത്തിയ പോലെ ആരെയും സുഖപ്പെടുത്തിയിട്ടില്ല.”

“ഞങ്ങൾ നേരിട്ട വെല്ലുവിളി പലവിധത്തിൽ ശാസ്ത്രവിരുദ്ധരായ ഭരണാധികാരികളില്‍ നിന്നായിരുന്നു,” അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് ബെഞ്ചമിൻ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment