Flash News

പ്രവാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഫൊക്കാനയെ വളര്‍ത്തും: പ്രസിഡന്റ് സുധാ കര്‍ത്താ

November 10, 2020 , ജോര്‍ജ്ജ് ഓലിക്കല്‍

അമേരിക്കന്‍ പ്രവാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഫൊക്കാനയെ വളര്‍ത്തുകയാണ് പ്രഥമ ലക്ഷ്യമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡന്റ് സുധാ കര്‍ത്താ പ്രസ്താവിച്ചു.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31-നാണ് ഫൊക്കാനയുടെ ജനറല്‍ കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്നത്. കോവിഡിന്റെ നിയന്ത്രണങ്ങളുള്ളതിനാല്‍ സി.ഡി.സി ചട്ടങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നത്. യോഗം ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി പെന്‍സില്‍വേനിയയില്‍ നിന്നുള്ള സുധാ കര്‍ത്തായെ തെരഞ്ഞെടുക്കുകയും, ട്രസ്റ്റി ബോര്‍ഡിലും സംസ്ഥാന സമിതിയിലുമുള്ള ഒഴിവുകള്‍ നികത്തുകയും ചെയ്തു.

സംഘടനാവിരുദ്ധ പ്രകടനങ്ങള്‍ നടത്തിയതിനാല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെ ചില വ്യക്തികളെ സംഘടനയില്‍ നിന്നും പുറത്താക്കി. ഭരണഘടനാലംഘനത്തിനും അച്ചടക്കരാഹിത്യത്തിനും പ്രസിഡന്റ് മാധവന്‍ ബി. നായരെ തല്‍സ്ഥാനത്തുനിന്നും ജനറല്‍ കൗണ്‍സില്‍ നീക്കം ചെയ്തു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാതിരുന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്മാര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

47-ഓളം സംഘടനകളുടെ പിന്തുണയോടെ ഫൊക്കാന അതിവേഗം ശക്തിപ്രാപിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗസംഘടനാ പ്രതിനിധികള്‍ ഏക സ്വരത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു. സ്വാര്‍ത്ഥമോഹികളുടേയും അവസരവാദികളുടേയും അഭാവം സംഘടനയെ പുതിയ ശക്തിദുര്‍ഗ്ഗങ്ങളിലേക്ക് നയിക്കുമെന്ന് അംഗങ്ങള്‍ ആത്മവിശ്വാസം
രേഖപ്പെടുത്തി.

അംഗത്വം പുതുക്കലിനായി അംഗ സംഘടനകള്‍ അയച്ച ഫീസും പുതുക്കല്‍ അപേക്ഷയും മുന്‍ പ്രസിഡന്റ് മാധവന്‍ ബി നായര്‍ ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള പുറത്താക്കപ്പെട്ട ഭാരവാഹികള്‍ അവരുടെ കൈവശമുള്ള രേഖകളും സാമ്പത്തിക കണക്കുകളും ബാങ്ക് അക്കൗണ്ടുകളും പുതിയ ഭാരവാഹികള്‍ക്ക് ഉടന്‍ നല്‍കണം.

ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി മൂന്നംഗ ഇലക്ഷന്‍ കമ്മീഷനെ യോഗം തെരഞ്ഞെടുത്തു. സംഘടനയുടെ പ്രവര്‍ത്തന രീതിയില്‍ ആനുകാലിക മാറ്റങ്ങള്‍ വരുത്താനുള്ള പ്രമേയങ്ങള്‍ പാസാക്കി.

പ്രവാസിക്കൊപ്പം, ഒറ്റ ശക്തിയായി ഫൊക്കാനയെ വാര്‍ത്തെടുക്കണമെന്നുള്ള ശുഭാപ്തിവിശ്വാസവുമായാണ് ഫൊക്കാന ജനറല്‍ കൗണ്‍സില്‍ പിരിഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top