Flash News

കാലം മാറി, കോലം മാറി! (ഓട്ടം തുള്ളല്‍)

November 11, 2020 , ജോണ്‍ ഇളമത

കോവിടു വന്നുനിറഞ്ഞു എങ്ങും
കാലന്‍ പാഞ്ഞു നടന്നു എങ്ങും!
വാക്‌സീനിപ്പമിറങ്ങും, എന്നൊരു
വാഗ്ദാനം കേട്ടുമടുത്തു ജനങ്ങള്‍!

കോവിടു……….

മാസ്ക്കു ധരിച്ചു നടന്നവര്‍,ബാറില്‍
വിസ്ക്കിയടിച്ചു പൂസായപ്പോള്‍
മാസ്ക്കുകള്‍ ഊരിറെഞ്ഞു വിലസി
മദ്യത്തിന്‍ മാസ്മര ശക്തിയില്‍!

കോവിടു…..

ലോക്ഡൗണ്‍ വന്നു, കോറന്‍റീനിന്‍
ലോക്കപ്പിലടഞ്ഞ ജനങ്ങള്‍
വീട്ടിലിരുന്നു മടുത്തു,ബോറടി മാറാന്‍
കടിപിടി കൂടി പരസപരമെങ്ങും

കോവിടു…..

പള്ളീല്‍ മാസ്ക്, സ്കൂളില്‍ മാസ്ക്
പലതര മാസ്ക്കുകള്‍ വിറ്റു കടകളില്‍
പുലിയുടെ മാസ്ക്ക് ധരിച്ചവരെങ്ങും
പുലിവാലു പിടിച്ചു നടന്നു കറങ്ങി

കോവിടു…..

വാക്‌സിന്‍ വന്നു ഫലപ്രദമായാല്‍
കപ്പലിലൊന്നു ചുറ്റിതിരിയാം
പഴയസുഖത്തില്‍,ആകാശത്തില്‍
ബിസനസ് ക്ലാസിലൊന്നു കറങ്ങാം

കോവിടു…..

കണ്‍വന്‍ഷനുകളില്‍ മിന്നിയടിക്കാം
ഫൈവ് സ്റ്റാറുകളിലിരുന്നു
വെള്ളമടിച്ച് രസിച്ച് പഴയതുപോലെ
വീണ്ടും കീര്‍വാണം വിട്ട് സുഖിക്കാം

കോവിടു…..

സമയം കിട്ടാതോടി നടന്നവരൊക്കെ
അക്ഷമരായി നിന്ന് പുലമ്പി,
കോവിഡിനൊരു വിട എന്നന്നേക്കും
കാലം മാറി, കോലം മാറി!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top