Flash News

ബാലഭാസ്‌കറുടെ മരണം: കലാഭവന്‍ സോബിയുടെ പ്രസ്താവന നുണയാണെന്ന് സിബിഐ

November 12, 2020

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം വാഹനാപകടം തന്നെയാണെന്ന് സിബിഐ. പോളിഗ്രാഫ് പരിശോധനയ്ക്കിടെ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും നുണ പറഞ്ഞതായി സിബിഐ അറിയിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ റിപ്പോർട്ടാണ്‌ പുറത്തുവന്നിട്ടുള്ളത്‌.

അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ പ്രസ്താവന തെറ്റാണ്. അപകടസമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സോബി പറഞ്ഞ റൂബിൻ തോമസ് അപ്പോള്‍ ബാംഗ്ലൂരിലായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. പോളിഗ്രാഫ് പരിശോധനയുമായി സോബി പല ഘട്ടങ്ങളിലും സഹകരിച്ചില്ല. ലെയ്ഡ് വോയ്‌സ് ടെസ്റ്റുമായി സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് പരിശോധനയിൽ നിന്ന് പിന്മാറിയതായി സിബിഐ അറിയിച്ചു.

ബാലഭാസ്ക്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറുടെ പിതാവ് കെ സി ഉണ്ണി സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു. കലാഭവൻ സോബിയുടെ പ്രസ്താവനയിൽ സിബിഐ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top