Flash News

മാത്യു കെ.ഫിലിപ്പ് ഡാളസിൽ നിര്യാതനായി

November 12, 2020

ഡാളസ്: നിലമ്പൂർ എടക്കര കൊരട്ടിക്കരയിൽ കുടുംബാംഗവും, ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ മാത്യു കെ.ഫിലിപ്പ് (ബാബു 64) നിര്യാതനായി. നിലമ്പൂർ വടപുറത്ത് സുസമ്മയാണ് ഭാര്യ. ആഷ്‌ലി മാത്യു ആണ് ഏക മകൾ.

തോമസ് ഫിലിപ്പ് (മാർത്തോമ്മ സഭാ മണ്ഡലം മെംബർ), ഫിലിപ്പ് ഫിലിപ്പ് , അന്ന സ്റ്റീഫൻ (മൂവരും ഡാളസിൽ) എന്നിവർ സഹോദരി സഹോദരങ്ങൾ ആണ്.

പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 6 മുതൽ 8.30 വരെ പ്ലാനോയിൽ ഉള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ച് (3760,14th street, Plano, Tx 75074) നടത്തപ്പെടുന്നതും, സംസ്കാര ശുശ്രുഷ നവംബർ 14 ശനിയാഴ്ച രാവിലെ 9.30ന് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചും തുടർന്ന് സംസ്കാരം പ്ലാനോ മൂച്ച്യൽ (2128, 18th street, Plano, Tx 75074) സെമിത്തേരിൽ.

ശുശ്രുഷകൾ www.provisiontv.in എന്ന വെബ്‌സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ഫിലിപ്പ് 469 500 8206

ഷാജി രാമപുരം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top