അസ്ട്രസെനെക 40 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ നിർമ്മിച്ചെന്ന് സെറം ഇന്ത്യ

പൂനെ: 40 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ആസ്ട്രാസെനെക ഉത്പാദിപ്പിച്ചതായി പ്രമുഖ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. നോവോവാക്സ് കോവിഡ് വാക്സിൻ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

നിർമ്മിച്ച ആസ്ട്രാസെനെക്ക വാക്സിൻ ആഗോള വിതരണത്തിനാണോ അതോ ഇന്ത്യക്ക് മാത്രമുള്ള വിതരണത്തിനാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ സെറം വിസമ്മതിച്ചു.

കുപ്പികളില്‍ നിറയ്ക്കാനായി യുഎസ് കമ്പനിയില്‍ നിന്ന് നവോവാക്സ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. അവ കുപ്പികളിലാക്കി അവര്‍ക്ക് തന്നെ നല്‍കുമെന്നും സിറം അറിയിച്ചു. യുകെയിലാണ് നവോവാക്സ് വാക്സിന്‍ അവസാനഘട്ട പരീക്ഷണം നടത്തിയിട്ടുള്ളത്. ഉത്പാദന പ്രക്രിയയിലെ കാലതാമസം കാരണം യുഎസിലെ പരീക്ഷണം നീട്ടിവെച്ചിരുന്നു.

അസ്ട്രസെനെകയുടെ അവസാനഘട്ട പരീക്ഷണങ്ങള്‍ക്കായി 1600 പേരെ ഇന്ത്യയില്‍ ചേര്‍ത്തിട്ടുണ്ട്. നവോവാക്സ് വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിന് റെഗുലേറ്ററി അനുമതി തേടുമെന്നും സിറം ഇന്ത്യ അറിയിച്ചു.

ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ച അസ്ട്രസെനെക വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ ഏറ്റവും ഫലപ്രദമാണെന്ന് കമ്പനിയും ഐസിഎംആറും പറഞ്ഞിരുന്നു.

അസ്ട്രാസെനെക്ക വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ധനസഹായം നല്‍കിയത് ഐസിഎംആർ ആണ്. ഐസി‌എം‌ആറുമായി സഹകരിച്ച് ഇന്ത്യയിലെ 15 കേന്ദ്രങ്ങളിൽ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സെറം ഇന്ത്യ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment