കൊച്ചി: ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ നാടകീയമായ വഴിത്തിരിവ്. ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റിവെച്ച് അദ്ദേഹത്തെ റിമാന്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി. ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ വാദം.
“ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ പ്രസ്താവന സമ്മർദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ അവർ പ്രസ്താവന നടത്തിയില്ല. അതിനാൽ, ഈ പ്രസ്താവന കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്,” അഭിഭാഷകന് വാദിച്ചു.
ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എന്‍ ഐ എ, ഇ ഡി കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സാപ് സന്ദേശം കോടതിയില്‍ ശിവശങ്കറിന്റെ അഭിഭാഷകന് വാദത്തിനിടയില്‍ വായിച്ചു.
സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ ഇടപാട് നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ്. 2019 ലാണ് സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ തുടങ്ങിയത് 2018 ആഗസ്റ്റിലാണ്. അപ്പോള്‍ എങ്ങനെയാണ് കള്ളക്കടത്തിന് വേണ്ടി തുടങ്ങിയതാണെന്ന് പറയാന്‍ കഴിയും. കേസുകള്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ശിവശങ്കര്‍ വിളിച്ചത് കസ്റ്റംസിനെ അല്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെയാണ് വിളിച്ചത്. ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും ശിവശങ്കറിന് വേണ്ടി വാദിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ളയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്. അതേസമയം മൊഴികള്‍ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രധാനപ്രതിയാണ് മൊഴി നല്‍കിയിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply