കാനഡയില്‍ മലയാളി സംഘടനകളുടെ നാഷണല്‍ ഫെഡറേഷന്‍ ‘NFMAC’ രൂപീകൃതമായി

പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ അദ്ധ്യായമായി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ കാനഡയിൽ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിൽ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ (NFMAC). ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ചേർന്ന സൂം യോഗത്തിൽ സംഘടനയുടെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

നാഷണൽ പ്രസിഡണ്ട് – കുര്യൻ പ്രക്കാനം
ജനറൽ സെക്രട്ടറി – പ്രസാദ് നായർ
ട്രഷറർ – സോമൻ സക്കറിയ
എക്സികൂട്ടിവ് വൈസ് പ്രസിഡണ്ട് – രാജശ്രീ നായർ

നാഷണൽ വൈസ് പ്രസിഡണ്ടുമാരായി അജു ഫിലിപ്പ്, ഡോ. സിജോ ജോസഫ്, സുമൻ കുര്യൻ എന്നിവരും, നാഷണൽ സെക്രട്ടറിമാരായി ജോൺ നൈനാൻ, ജോജി തോമസ്, മനോജ് ഇടമന, തോമസ് കുര്യൻ, സജീബ് ബാലൻ തുടഞ്ഞിയവരും, നാഷണൽ ജോയിന്റ് സെക്രട്ടറി അസ്രീ എബ്രഹാം ഐസക്കും, നാഷണൽ ജോയിന്റ് ട്രഷർമാരായി സജീബ് കോയ, ജെയിസൺ ജോസഫ്, ടിനോ വെട്ടം തുടഞ്ഞിയവരും തിരഞ്ഞെടുക്കപ്പെട്ടു.

കനേഡിയൻ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ഓൺലൈനായി നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ, ഒന്റാരിയോ എം പി പി അമർജോത് സന്ധു, പ്രമുഖ മാധ്യമ നിരീക്ഷകൻ റിട്ട. എസ് പി ജോർജ് ജോസഫ്, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി ഡോ സജിമോൻ ആന്റണി തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുത്തു. നെഫ് മാസിന്റെ ജനറൽ സെക്രട്ടറി പ്രസാദ് നായർ യോഗത്തിൽ സ്വാഗതം പറഞ്ഞു.

റിട്ട. എസ് പി ജോര്‍ജ് ജോസഫ് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കാനഡയിലെ സംഘടനകളുടെ ഈ കൂട്ടായ്മയെ അദ്ദേഹം ആശംസകള്‍ അറിയിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ കനേഡിയന്‍ ഭാരവാഹികളെ നാഷണല്‍ പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാങ്ങളെ ഏകീകരിപ്പിച്ചു ഐക്യകേരളം രൂപീകൃതമായതുപോലെ കാനഡയിലെ വിവിധ സംസ്ഥാങ്ങളില്‍ ചിന്നി ചിതറി കിടന്ന മലയാളി സംഘടനകളെ കൂട്ടി യോചിപ്പിച്ചു ഒരു കുടക്കീഴില്‍ ആക്കി കനേഡിയന്‍ ഐക്യവേദി എന്ന പ്രസ്ഥാനം കേരളപിറവി ദിനത്തില്‍ രൂപീകരിച്ചത് . ജാതി മത രാഷ്രീയ വിഭജിയത ചിന്തകള്‍ക്ക് അതീതമായി പ്രവാസി എന്ന വികാരം കാത്ത് സൂക്ഷിക്കുന്ന പ്രസ്ഥാങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഈ പ്രസ്ഥാനം രൂപീകരിച്ചിരിക്കുന്നത് എന്ന് സംഘടനയുടെ കുര്യന്‍ പ്രക്കാനം അറിയിച്ചു.

കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഈ ഫെഡറേഷനിലേക്കു സ്വാഗതം ചെയ്യുന്നതായി NFMAC ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ പറഞ്ഞു.

website: www.nfmac.org

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment