കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ്: ഉഷാകുമാരി യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി

ഉമ്മനഴി: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് ഉമ്മനഴിയിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉഷാകുമാരി മത്സരിക്കും. വർഷങ്ങളായി എൽ.ഡി.എഫ് പ്രതിനിധികൾ വിജയിച്ചിട്ടുള്ള വാർഡിൽ വികസന മുരടിപ്പാണുള്ളതെന്ന് വാർഡ് ഇലക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ജനക്ഷേമവും അഴിമതി രഹിതവുമായ വാർഡ് ഭരണമാണ് ഇലക്ഷൻ കമ്മിറ്റി ജനങ്ങൾക്ക് മുന്നിൽ ഉറപ്പു നൽകുന്നത്. ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് മുൻഗണന നൽകി പ്രവർത്തിക്കും. സാമൂഹ്യ രംഗത്ത് മികച്ച പ്രവർത്തന പരിചയമുള്ള സ്ഥാനാർത്ഥിയെയാണ് അണിനിരത്തിയിട്ടുള്ളതെന്നും വാർഡ് ഇലക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.വാർഡ് ഭരണത്തിൽ അനിവാര്യമായ മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി അവകാശപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment