ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് മുൻഗണന: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ അണിനിരത്തി വെൽഫെയർ പാർട്ടി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടി സജീവമായി മത്സര രംഗത്തുണ്ട്.പാലക്കാട്, പട്ടാമ്പി മുൻസിപ്പാലിറ്റികളിലടക്കം മത്സരിക്കുന്ന വാർഡുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഏറ്റവുമാദ്യം നടത്തി പ്രചരണത്തിൽ മുന്നേറാൻ വെൽഫെയർ പാർട്ടിക്കാവുന്നുണ്ട്. സിറ്റിങ് വാർഡുകളിലടക്കം നേരത്തെ തന്നെ സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.തുടർച്ചയായ മൂന്നാം തവണയും ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ റംല ഉസ്മാനാണ് സ്ഥാനാർത്ഥി. വാർഡ് മെമ്പറെന്ന നിലക്കുള്ള കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ മൂലം മികച്ച ജനപിന്തുണയാണ് അവർക്ക് ലഭിക്കുന്നത്.പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ്,പിരായിരി പഞ്ചായത്ത് നാലാം വാർഡ് തുടങ്ങിയ വാർഡുകളിലെയും നിലവിലെ പ്രതിനിധികളുടെ പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് വെൽഫെയർ പാർട്ടി ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്. സിറ്റിങ് വാർഡുകളിൽ ജനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്ക് മുൻഗണന നൽകിയാണ് പാർട്ടി പ്രതിനിധികൾ പ്രവർത്തിച്ചിരുന്നതെന്നും അത്തരത്തിലുള്ള മാതൃക വാർഡുകളാണ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു.

ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പ് രംഗത്തുള്ള വെൽഫെയർ പാർട്ടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജില്ല പഞ്ചായത്ത് ഡിവിനഷനുകളിലും സജീവമായി മത്സര രംഗത്തുണ്ട്. ധാരണ, സഖ്യം എന്നിവ പ്രകാരം നിരവധി സ്വതന്ത്ര്യ സ്ഥാനാർത്ഥികളെയും വെൽഫെയർ പാർട്ടി ജില്ലയിലുടനീളം അണിനിരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ, ചുമരെഴുത്തുകൾ, സോഷ്യൽ മീഡിയ പ്രചരണങ്ങൾ,മറ്റു പ്രവർത്തനങ്ങൾ എല്ലാമായി വെൽഫെയർ ക്യാമ്പ് ഇലക്ഷനിൽ സജീവമാണ്.ജനപക്ഷവും അഴിമതി രഹിതവുമായ ഭരണമാണ് വെൽഫെയർ പാർട്ടി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കുന്നു. ഇലക്ഷനിൽ മികച്ച വിജയം എത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തിൽ ജില്ല നേതാക്കളടക്കം വെൽഫെയർ ക്യാമ്പിൽ മത്സര രംഗത്തുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment