കൾച്ചറൽ ഫോറം കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

ദോഹ: തൊഴിലന്വേഷകർക്കായി കൾച്ചറൽ ഫോറം കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കൾച്ചറൽ ഫോറം കരിയർ ഡെസ്ക് തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുമ്പോൾ മിക്കപ്പോഴും തൊഴിൽ ദാതാക്കൾ നിർദ്ദേശിക്കുന്ന നിലവാരമുള്ള ബയോഡാറ്റ നൽകാൻ കഴിയാതെ പോകുന്നു എന്ന പരാതി വ്യാപകമാണ്. തൊഴിലന്വേഷകരുടെ ഏറ്റവും സുപ്രധാനമായ ടൂൾ ആണ് ബയോഡാറ്റ. നിർഭാഗ്യവശാൽ ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കെ തന്നെ ഗുണമേന്മയുള്ള ഒരു ബയോഡാറ്റ പലപ്പോഴും തൊഴിൽദാതാക്കൾ മുന്നിൽ സമർപ്പിക്കാൻ കഴിയാതെ പോകുന്നു. അതുകൊണ്ടുമാത്രം എത്രയോ മികച്ച തൊഴിലവസരങ്ങൾ പലർക്കും നഷ്ടമാവുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് “CV WRITING AND INTERVIEW TIPS” എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

നവംബർ 14 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന വർക്ക്ഷോപ്പില്‍ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഈ ലിങ്കിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാവുന്നതാണ്. http://bit.ly/cf_14nov.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment