ബേക്കൽ: യുവ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയാണെന്ന് ബേക്കൽ പോലീസ് ഹോസ്ദുർഗ്ഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാസർകോട്ടുള്ള ഒരു ജ്വല്ലറിയിലെത്തി പ്രദീപ് കുമാർ പ്രോസിക്യൂഷൻ പ്രധാന സാക്ഷിയും ബേക്കൽ സ്വദേശിയുമായ ബിബിൻ ലാലിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പുറത്തുവിട്ടിരുന്നു. കേസും ഗണേഷ് കുമാർ എം എൽ എയും തമ്മിലുള്ള ബന്ധം എന്താണെന്ന ഫേസ് ബുക്ക് പോസ്റ്റ് ഉൾപ്പടെയാണ് ചാമക്കാലയുടെ പോസ്റ്റ്.
2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി ബിപിൻലാൽ സഹതടവുകാരനും നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായ പൾസർ സുനിയുടെ നിർദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപിന് കത്തെഴുതിയിരുന്നു. ബിപിൻലാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇത് സംബന്ധിച്ച് ബിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയണമെന്നായിരുന്നു ഭീഷണി. മൊഴിമാറ്റാനുള്ള ഭീഷണി തുടർന്നതോടെ ബേക്കൽ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടിൽ എത്തിയ ബിപിന്‍ ഭീഷണിക്കാരെ ഭയന്ന് ഒളിവിൽ കഴിയും പോലെയാണ് ജീവിച്ചത്. വധഭീഷണിമുഴക്കുന്നുവെന്ന് കാണിച്ച് ഒരു മാസം മുമ്പാണ് പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ബേക്കൽ എസ് ഐ ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ കുഞ്ഞികൃഷ്ണൻ, ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ലോഡ്ജിൽ പ്രദീപ് നൽകിയ തിരിച്ചറിയൽ രേഖകൾ, ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കണ്ടെത്തിയതോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
ജോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തം. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം. എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം. ജോതികുമാർ ചാമക്കാല എഫ് ബി പോസ്റ്റിൽ ചോദിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply