Flash News

കാലിഫോര്‍ണിയയില്‍ കോവിഡ് 19 ഒരു മില്യന്‍ കവിയുന്നു; അമേരിക്കയിലെ രണ്ടാം സ്ഥാനം

November 13, 2020 , പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ: അമേരിക്കയില്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ, കലിഫോര്‍ണിയ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു മില്യന്‍ കവിഞ്ഞു. അമേരിക്കയില്‍ വൈറസ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്താണ് കാലിഫോര്‍ണിയ. ഒന്നാം സ്ഥാനം ടെക്‌സസ് സംസ്ഥാനത്തിനാണ്.

കാലിഫോര്‍ണിയയില്‍ ഓരോ ആഴ്ചയിലും കണ്ടെത്തിയതിന്റെ ഇരട്ടിയാണ് നവംബര്‍മാസം ആദ്യ ആഴ്ചയില്‍ തന്നെ കണ്ടെത്തിയിരിക്കുന്നത്.

ലോസ്ആഞ്ചലസ് കൗണ്ടിയിലാണ് കൂടുതല്‍ രോഗികള്‍. ഇവിടെ വ്യാപനം തടയുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു. നവംബര്‍ 12-ന് വ്യാഴാഴ്ച വൈകിട്ട് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് 100577 കോവിഡ് രോഗികളും, 18136 മരണവും സംഭവിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 50 ശതമാനമാണ് (3300) നവംബര്‍ ആദ്യവാരം ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മാസ്ക് ധരിക്കേണ്ടതിന്റേയും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കേണ്ടതിന്റേയും, ജനക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതിന്റേയും ആവശ്യകത സംസ്ഥാന ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. ഇതാണ് രോഗം പടരാതിരിക്കാനുള്ള ഏകമാര്‍ഗ്ഗമെന്നും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top