ചൈനീസ് സൈനിക നിയന്ത്രണത്തിലുള്ള ബിസിനസ്സുകളില്‍ നിക്ഷേപം നടത്തുന്നത് ട്രംപ് നിരോധിച്ചു

വാഷിംഗ്ടൺ: ചൈനീസ് സൈനികരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്നതിൽ നിന്ന് യു എസ് ബിസിനസ്സ്
സം‌രംഭകരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്. ചൈന അമേരിക്കയെ ചൂഷണം ചെയ്യുന്നത് മതിയാക്കാന്‍ വൈറ്റ്ഹൗസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം ഈ ഉത്തരവ് പുറത്തിറക്കിയത്.

സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ചൈന യുഎസ് വിഭവങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു. ജനുവരി 11 മുതലാണ് ഈ ഉത്തരവ് നിലവിൽ വരുക. യു.എസ് ഭരണകൂടം നിഷ്കർഷിക്കുന്ന 31 ചൈനീസ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിന് യുഎസ് നിക്ഷേപകർക്ക് അനുവാദം ഉണ്ടായിരിക്കില്ല. ചൈന ടെലികോം, സിസിടിവി, സെക്യൂരിറ്റി കമ്പനിയായ ഹിക്വിഷൻ മുതലായ ഭീമൻ ചൈനീസ് കമ്പനികൾക്ക് വൻ നഷ്ടമുണ്ടാക്കുന്നതാണ് ഈ ഉത്തരവ്.

ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള സന്ധിയില്ലാ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, ചൈനീസ് എംബസി ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

Print Friendly, PDF & Email

Leave a Comment