Flash News

ഫൊക്കാനയിലെ ഒത്തുതീര്‍പ്പ് പ്രഹസനം അടിസ്ഥാനരഹിതം: ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റി

November 13, 2020

ന്യൂജേഴ്‌സി: ഫൊക്കാനയിലെ തര്‍ക്കങ്ങളും, പിളര്‍പ്പുകളും അവസാനിച്ചുവെന്ന് വരുത്തിത്തീര്‍ക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലന്ന് ഫൊക്കാനാ പ്രസിഡന്റ് സുധാ കര്‍ത്ത. സംഘടനയുടെ വരും വര്‍ഷങ്ങളിലേക്കുള്ള പ്രധാന ഭാരവാഹിത്വങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതാണ് ഈ ഒത്തുതീര്‍പ്പു നാടകങ്ങളെന്ന് സുധാ കര്‍ത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ പങ്കെടുത്ത ടോമി കൊക്കാട്ട് (ജനറല്‍ സെക്രട്ടറി), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (എക്‌സി കടിവ് വൈസ് പ്രസിഡന്റ്), ഷീലാ ജോസഫ് (ട്രഷറര്‍), എബ്രഹാം കളത്തില്‍ വൈസ് പ്രസിഡന്റ്, സുജ ജോസ് (ജോയിന്റ് സെക്രട്ടറി), ലൈസി അലക്‌സ് (വനിതാ ചെയര്‍ പേഴ്‌സണ്‍), പ്രസാദ് ജോണ്‍ (ജോയന്റ് ട്രഷറര്‍) എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.

ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ രീതികളെ മലക്കംമറിച്ച് അടുത്ത അഞ്ച് കണ്‍വന്‍ഷനുകളിലേക്കുള്ള സ്ഥാനമാനങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്. ഇതിലൂടെ അംഗ സംഘടനകളുടെ വോട്ടവകാശവും അധികാരവും ധ്വംസിക്കുകയും അവരെ വെറും നോക്കുകുത്തികളാക്കുകയുമാണ്.

ഫൊക്കാനയിലെ പ്രധാന പ്രവര്‍ത്തകരുടെ ഫോട്ടോ ക്ലിപ്പുകള്‍ ചേര്‍ത്ത് ഒത്തുതീര്‍പ്പിന്റെ നുണ പ്രചാരണം നടത്തുന്ന ഇക്കൂട്ടര്‍ ഫൊക്കാനയില്‍ വിശ്വസിക്കുന്ന നല്ലവരായ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നത് അക്ഷന്ത്യവ്യമായ തെറ്റാണ്. ഒത്തുതീര്‍പ്പിനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ എതിരല്ല. അത് സംഘടനയുടെ ഭരണഘടനയ്ക്ക് അനുകൂലമായിരിക്കണം. പ്രത്യേക താല്പര്യങ്ങള്‍ക്ക് സ്ഥാനമില്ല. ഭാഗംവയ്ക്കാന്‍ ഫൊക്കാന നേതൃത്വം ആരുടേയും കുടുംബസ്വത്ത് അല്ല. കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തരമായി ഫൊക്കാനയെ ദുര്‍ബലപ്പെടുത്തുവാനും തന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞെടുത്ത്, ഓരോ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ,അമേരിക്കന്‍ പ്രവാസികളെ വഞ്ചിക്കുകയാണ്. അവരുടെ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണ്.

ഭരണഘടനയനുസരിച്ച് ഒരു ജനറല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുകയും സംഘടനയെ ശക്തിപ്പെടുത്തുവാനുള്ള തീരുമാനങ്ങളെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ്. സുധാ കര്‍ത്തായെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും നിലവിലെ കമ്മറ്റികളിലെ ഒഴിവുകള്‍ നികത്തുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായാണ് ഈ യോഗം ചേര്‍ന്നത്.

സ്വേച്ഛാപരവും തന്നിഷ്ട സ്വഭാവവും മാത്രം നടത്തുന്ന ഒരു കൂട്ടം ഹിപ്പോക്രാറ്റുകള്‍ ഈ സംഘടനയെ നിരന്തരമായി ദുര്‍ബലപ്പെടുത്തുകയാണ്. ഇത് തുടങ്ങിയിട്ട് ഒരു ദശകത്തോളമായി .ക്വാറമില്ലാതെയും ക്രമവിരുദ്ധങ്ങളായ നടപടി ക്രമത്തിലൂടെയും സംഘടനയെ കൈപ്പിടിയിലാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്, അപഹസനീയമാണ്. ഇവര്‍ക്കെതിരെ ജാഗ്രതയായിരിക്കണമെന്ന് ഫൊക്കാനാ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top