വിവാഹിതരായി ദിവസങ്ങള്‍ക്കകം ബൈക്ക് അപകടത്തില്‍ പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം (മലപ്പുറം): ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതികൾക്ക് ദാരുണമായ അന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ.ടി. സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.

അവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിംഗ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കവേ നിയന്ത്രണം തെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീന്‍ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

പത്ത് ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഫാറൂക്ക് പെറ്റയിലെ ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിൽ ഒരു പാർട്ടിക്ക് വരുന്നതിനിടെയാണ് അപകടം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News