Flash News

കോവിഡ് 19 കൾച്ചറൽ ഫോറം വളണ്ടിയർമാർക്ക് ആദരം

November 15, 2020 , മുനീഷ് അരിമണിച്ചോല

ഹൃദയാലിംഗനം ഡോ താജ് ആലുവ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: കോവിഡ് പ്രതിസന്ധി കാലത്ത് നിസ്വാർത്ഥ സേവനങ്ങള്‍ കൊണ്ട് ഖത്തറിൽ ചേർത്തുപിടിക്കലിൻറെ പുതിയ പാഠങ്ങള്‍ രചിച്ച വളണ്ടിയർമാരെ ആദരിച്ചു കൾച്ചറൽ ഫോറം ഖത്തർ. കോവിഡ് പ്രതിസന്ധിയില്‍ ജോലിയില്ലാതെയും ഭക്ഷണമില്ലാതെയും രോഗങ്ങള്‍ കൊണ്ടും പ്രയാസപ്പെട്ടു നിരവധി ആളുകളെ ഖത്തറിലും നാട്ടിലേക്കെത്തിക്കുന്നതിനുമായി ഏറെ പ്രവർത്തിച്ച സംഘടനയായിരുന്നു കൾച്ചറൽ ഫോറം ഖത്തർ.വിവിധ വകുപ്പുകളുടെ ഹെൽപ്ഡെസ്കുകൾ വഴി കൾച്ചറൽ ഫോറത്തിൻറെ സഹായം തേടി ആളുകളെത്തിയപ്പോൾ അവർക്ക് വേണ്ടി രാപകലില്ലാതെ ഓടി നടന്ന തങ്ങളുടെ വളണ്ടിയർമാരെയാണ് കൾച്ചറൽ ഫോറം ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ വളണ്ടിയർമാർ അതിഥികളോടും കൾച്ചറൽ ഫോറം നേതാക്കളുമൊത്ത്

വെള്ളിയാഴ്ച സി ഐ സി റയ്യാൻ സോൺ ഓഫീസിൽ വെച്ച് നടന്ന “ഹൃദയാലിംഗനം”എന്ന പേരില്‍ നടന്ന ചടങ്ങിൽ ഖത്തർ റെഡ്ക്രസൻറ് കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് ആൻറ് വോളണ്ടീർ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുന ഫാദിൽ അൽ സുലൈത്തി മുഖ്യാതിഥി ആയിരുന്നു.

കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്‍റ് താജ് ആലുവ ഉദ്ഘാടനം ചെയ്തു.

ഐ സി ബി എഫ് പ്രസിഡന്‍റ് ബാബുരാജ് അനുമോദിച്ചു സംസാരിച്ചു. അസീം ടെക്നോളജീസ് സി ഇ ഒ ഷഫീഖ് കബീർ, കേരള ഫുഡ്സ് എം ഡി അബ്ദുല്ല ഉള്ളാടത്ത്,കെയർ ആൻറ് ക്യൂർ ഗ്രൂപ്പ് എംഡി ഇ പി അബ്ദുർറഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അസീം ടെക്നോളജീസിന് പ്രസിഡന്‍റ് ഡോ. താജ് ആലുവയും കേരള ഫുഡ് സെൻറർ ഗ്രൂപ്പിന് വൈസ് പ്രസിഡൻറ് തോമസ് സകരിയയും കെയർ ആൻറ് ക്യൂർ ഗ്രൂപ്പിന് സ്ട്രാറ്റജിക് അഡ്വൈസർ സുഹൈൽ ശാന്തപുരം എന്നിവർ കൾച്ചറൽ ഫോറത്തിൻറെ അനുമോദന ഉപഹാരം സമ്മാനിച്ചു.കൾച്ചറൽ ഫോറം സെക്രട്ടറി റഷീദലി സ്വാഗതവും കമ്യൂണിറ്റി സർവീസ് എക്സിക്യൂട്ടീവ് ഡോ.നൌഷാദ് നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top