- Malayalam Daily News - https://www.malayalamdailynews.com -

തകർന്ന വീട് വാസയോഗ്യമാക്കി മാതൃകയായി ‘ടൈംസ് ഓഫ് പുലാപ്പറ്റ’ വാട്സപ്പ് ഗ്രൂപ്പ്

ചോലപ്പാടത്ത് പാവപ്പെട്ട വൃദ്ധസഹോദരിമാരുടെ തകർന്ന വീട് ‘ടൈംസ് ഓഫ് പുലാപ്പറ്റ’ ഗ്രൂപ്പംഗങ്ങൾ പുനരുദ്ധാരണം നടത്തുന്നു

പുലാപ്പറ്റ: ‘ടൈംസ് ഓഫ് പുലാപ്പറ്റ’ വാട്സപ്പ് ഗ്രൂപ്പ് ചോലപ്പാടത്തെ വൃദ്ധസഹോദരിമാരുടെ തകർന്നു വീഴാറായ വീട് പുനദ്ധാരണം നടത്തി വാസയോഗ്യമാക്കി. കുഷ്ഠരോഗി കൂടിയായ മൂത്തസഹോദരി കൂടി താമസിക്കുന്ന വീടിൻ്റെ ഓട് കൊണ്ടുള്ള മേൽക്കൂര തകർന്നതിനാൽ ഏത് നിമിഷവും പൊളിഞ്ഞു വീഴുമെന്ന ആശങ്കയിലാണ് ഇവർ കഴിഞ്ഞിരുന്നത്.മഴയും വെയിലും കൊണ്ട് വീടിൻ്റെ ഉൾവശവും തകർന്നിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട ‘ടൈംസ് ഓഫ് പുലാപ്പറ്റ’ ഗ്രൂപ്പംഗങ്ങൾ തങ്ങൾക്കിടയിൽ കലക്ഷൻ നടത്തി പുനരുദ്ധാരണത്തിനാവശ്യമായ തുക കണ്ടെത്തുകയും 70,000 രൂപ ചെലവഴിച്ച് വീട് വാസയോഗ്യമാക്കുകയും ചെയ്തു. മേൽക്കൂരയിലുണ്ടായിരുന്ന മരം കൊണ്ടുള്ള പട്ടികകകൾ മാറ്റി ഇരുമ്പ് കൊണ്ടുള്ളതാക്കി.

സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങും വിധം നാട്ടിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ‘ടൈംസ് ഓഫ് പുലാപ്പറ്റ’ ഇതോടു കൂടി വീണ്ടും മാതൃകയായിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]